തിരുവനന്തപുരം: മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തകൾ ജനം വിശ്വസിക്കുന്ന കാലമാണെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍. വ്യാജ വാർത്തകൾ കാരണം ജനങ്ങൾ കബളിപ്പിക്കപ്പെടുന്നു. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും അടൂർ വ്യക്തമാക്കി. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുള്ള ദേശാഭിമാനി പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാര സമർപ്പണ വേദിയിൽ അടൂർ ഗോപാലകൃഷ്ണനെ പുകഴ്ത്തിയിരുന്നു. അടൂർ ഇതിഹാസ തുല്യനാണെന്നും മലയാള ചലച്ചിത്ര ശാഖയുടെ യശസ്സ് ലോകത്ത് എത്തിച്ച വ്യക്തിയാണെന്നുമാണ് മുഖ്യമന്ത്രി പ്രശംസിച്ചത്.
അടൂർ ഗോപാലകൃഷ്ണന്‍റെ ഇരിപ്പിടം ഒഴുക്കിനെതിരെ നീന്തി നവ ഭാവുകത്വം നേടിയവരുടെ കൂട്ടത്തിലാണ്. പുത്തൻ സിനിമാ സങ്കൽപത്തിന് നിലനിൽപ് നേടിക്കൊടുക്കുകയാണ് അടൂർ ചെയ്തത്. അന്തർ ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാൻഡ് അംബാസഡറാണ് അടൂരെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.