കാഞ്ഞങ്ങാട്: വനിതാമതിലിനെ അനുകൂലിച്ച് ഫേസ്ബുക് പോസ്റ്റിടുകയും സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയര ാജനുമായി രഹസ്യ കൂടിക്കാഴ്ച നടത്തുകയും ചെയ്ത മുസ്ലിംലീഗ് നേതാവ് അഡ്വ. സി. ഷുക്കൂറിനെ പാർട്ടി പ്രാഥമിക അംഗ ത്വത്തിൽ നിന്ന് പുറത്താക്കി. ലോയേഴ്സ് ഫോറം മുൻ ജില്ല പ്രസിഡൻറ് കൂടിയായ ഇദ്ദേഹം നിരന്തരം സംഘടനാവിരുദ്ധപ്രവർ ത്തനം നടത്തിയതിനാണ് നടപടിയെന്ന് മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ലീഗ് ജില്ല കൗൺസിൽ അംഗമാണ് ഇദ്ദേഹം.
ലീഗ് നേതാക്കൾ വനിതാമതിലിനെ വർഗീയമതിലെന്ന് വിശേഷിപ്പിക്കുന്നതിനിടെയാണ് മതിലിനെ അനുകൂലിച്ച് ഷുക്കൂർ രംഗത്തുവന്നത്. വനിതാമതിൽ കാലഘട്ടത്തിെൻറ ആവശ്യമാണെന്നാണ് പോസ്റ്റിൽ പറയുന്നത്. വനിതാമതിലിനെ അനുകൂലിച്ചുള്ള മറ്റു പോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരേത്ത പി. ജയരാജനെ അനുകൂലിച്ചും ഫേസ്ബുക് പോസ്റ്റിട്ടിരുന്നു. അന്ന് അണികളുടെ പ്രതിഷേധത്തെ തുടർന്ന് ലോയേഴ്സ് ഫോറം ജില്ല പ്രസിഡൻറ് സ്ഥാനത്തുനിന്ന് നീക്കി.
കഴിഞ്ഞദിവസം കാഞ്ഞങ്ങാെട്ടത്തിയ പി. ജയരാജനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും മുസ്ലിംലീഗിൽ വിവാദമായിട്ടുണ്ട്. ഇദ്ദേഹത്തിെൻറ ഭാര്യയും എം.ജി സർവകലാശാല മുൻ േപ്രാ വൈസ് ചാൻസലറുമായ ഡോ. ഷീന ഷുക്കൂർ കഴിഞ്ഞ നവംബറിൽ സി.പി.എം വേദി പങ്കിട്ടതും ചർച്ചയായിരുന്നു. സി.പി.എം പിന്തുണയോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സാംസ്കാരിക സമിതിയുടെ വനിതാസമ്മേളനത്തിലാണ് ഷീന അതിഥിയായി എത്തിയത്. ഇരുവരും സി.പി.എമ്മുമായി അടുക്കുന്നുവെന്ന സൂചനയാണുള്ളത്.
ഡിസംബർ രണ്ടിന് നടന്ന ലീഗ് വാർഷിക കൗൺസിൽ യോഗത്തിൽ ഷുക്കൂറിനെ ക്ഷണിച്ചിട്ടില്ല. ഇൗയിടെയായി പാർട്ടിയുടെ ഒരു പരിപാടിയിലും പെങ്കടുപ്പിക്കാറുമില്ല. മുസ്ലിംലീഗ് ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്, യൂത്ത് ലീഗ് ഹോസ്ദുർഗ് മണ്ഡലം പ്രസിഡൻറ് എന്നീനിലകളിലും ഷുക്കൂർ പ്രവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.