കൂത്തുപറമ്പ്: മമ്പറത്ത് തുറന്ന ജീപ്പിൽ 15ഓളം വിദ്യാർഥികളെ കുത്തിനിറച്ച് അഭ്യാസ പ്രകടനം. അഭ്യാസത്തിനിടയിൽ നിയന്ത്രണം വിട്ട ജീപ്പിൽനിന്ന് അത്ഭുതകരമായാണ് കുട്ടികൾ രക്ഷപ്പെട്ടത്.
വ്യാഴാഴ്ച ഉച്ചയോടെ മമ്പറം പാലത്തിനടുത്ത മൈതാനിയിലായിരുന്നു കുട്ടികളുടെ അഭ്യാസ പ്രകടനം. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളാണ് അതിസാഹസികത കാണിച്ചത്. ഒരു വിദ്യാർഥി കൊണ്ടുവന്ന തുറന്ന ജീപ്പിൽ മറ്റുള്ളവരും കയറുകയായിരുന്നു. മൈതാനിയിലൂടെ നിരവധി കുട്ടികളുമായി പല തവണയാണ് ജീപ്പ് വട്ടം കറങ്ങിയത്. ബോണറ്റിൽ വരെ കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു.
നാട്ടുകാരിൽ ചിലർ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതോടെയാണ് പുറംലോകമറിഞ്ഞത്. ഇതിനിടയിൽ സ്ഥലത്തെത്തിയ പൊലീസ് ജീപ്പ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.