തൃശൂർ മാടക്കത്തറ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി; 310 പന്നികളെ കൊല്ലാൻ നിർദേശം

തൃശൂർ: മാടക്കത്തറ പഞ്ചായത്തിലെ പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്ന് 310 പന്നികളെ കൊല്ലാൻ ജില്ല മെഡിക്കൽ ഓഫീസർക്ക് കലക്ടർ നിർദേശം നൽകി. മാടക്കത്തറ പഞ്ചായത്തിലെ 14-ാം വാർഡിലെ ഫാമിലാണ് രോഗം സ്ഥിരീകരിച്ചത്.

പന്നികളെ കൊന്ന് മറവുചെയ്യാനാണ് നിർദേശം. രാവിലെ ഏഴു മണിക്ക് ഡോക്ടർമാർ, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ അടക്കമുള്ളവർ കള്ളിങ് നടപ്പിലാക്കും. കൂടാതെ, പ്രാഥമിക ആരോഗ്യ നടപടികളും സ്വീകരിക്കും.

ഫാമിന് ചുറ്റമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ രോഗ നിരീക്ഷണ പ്രദേശമായും പ്രഖ്യാപിച്ചിട്ടുണ്ട്. പന്നി മാംസം വിതരണം, കച്ചവടം, പന്നി തീറ്റ എന്നിവ രോഗബാധിത പ്രദേശത്ത് നിന്ന് കൊണ്ടു പോവുന്നതും പ്രദേശത്തേക്ക് കൊണ്ടു വരുന്നതും നിരോധിച്ചിട്ടുണ്ട്.

ആഫ്രിക്കൻ പന്നിപ്പനി എച്ച്1എൻ1 പനിയുടെ പ്രതിരോധത്തിൽ നിന്ന് വ്യത്യസ്ഥമാണ്. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Tags:    
News Summary - African Swine Fever in Thrissur Madakkathara Panchayat; Order to kill 310 pigs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.