ഉമ്മൻ ചാണ്ടി 17ന് മടങ്ങിയെത്തും

കൊച്ചി: ജർമനിയിലെ ബെർലിൻ ചാരിറ്റി ആശുപത്രിയിൽ സർജറിക്കുശേഷം വിശ്രമിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി 17ന് കേരളത്തിലേക്ക് മടങ്ങും. തൊണ്ടയിലെ ശസ്ത്രക്രിയക്കുശേഷം നിരീക്ഷണത്തിലായിരുന്ന ഉമ്മൻ ചാണ്ടിയെ തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. മൂന്നുദിവസം വിശ്രമിച്ച ശേഷം മടങ്ങിയാൽ മതിയെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് 17ന്​ മാത്രമേ അദ്ദേഹം നാട്ടിലേക്ക് തിരിക്കൂ.

ഉമ്മൻ‌ ചാണ്ടി ഉന്മേഷവാനാണെന്നും ലേസർ ശസ്ത്രക്രിയയായതിനാൽ മറ്റ്​ ബുദ്ധിമുട്ടുകൾ ഇല്ലെന്നും അതിവേഗം അദ്ദേഹം പൂർണ ആരോഗ്യത്തിലേക്ക് മടങ്ങിയെത്തുമെന്നും ആശുപത്രിയിൽ ഒപ്പമുള്ള ബെന്നി ബഹനാൻ എം.പി അറിയിച്ചു.

മക്കളായ മറിയ ഉമ്മൻ, അച്ചു ഉമ്മൻ, ചാണ്ടി ഉമ്മൻ എന്നിവരും ഉമ്മൻ ചാണ്ടിക്കൊപ്പം ബെർലിനിലുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമ്മൻ ചാണ്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

EKG umman chandy ബെർലിനിലെ ചാരിറ്റി ആശുപത്രിയിൽ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടിക്കൊപ്പം മറിയ, അച്ചു, ബെന്നി ബഹനാൻ എം.പി എന്നിവർ

Tags:    
News Summary - after surgery Oommen Chandy will return on the 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.