തിരുവനന്തപുരം: കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കൃഷിവകുപ്പിൽ നടന്ന അഴിമതിയിൽ വിജിലൻസ് അന്വേഷണം നടക്കുന്നത് 11 കേസുകളിൽ. ഏതാണ്ട് 75 കേസുകളിലാണ് വുകുപ്പുതല അന്വേഷണം നടക്കുന്നത്. തൃശൂരിലെ കൃഷി ഓഫിസർ പുരുഷോത്തമൻ ജൈവവളം വാങ്ങാൻ കൃത്രിമമായി ടെൻഡർ രേഖകൾ ഉണ്ടാക്കി പണംതട്ടിയതാണ് ആദ്യകേസ്. കോട്ടയത്തെ കൂട്ടിക്കൽ കൃഷിഭവനിൽ വിജിലൻസ് ക്രമക്കേടുകൾ കണ്ടെത്തിയതിനെതുടർന്ന് ഓഫിസർ മുത്തുസ്വാമിയെയും അസിസ്റ്റൻറ് പി.എം. റഷീദിനെയും സസ്പെൻഡ് ചെയ്തിരുന്നു. പാലക്കാട് അഗളി കൃഷിഭവനിലെ ഓഫിസറായ വെങ്കിടേശ്വര ബാബു പലിശത്തുക തിരികെ നൽകുന്നതിനു വേണ്ട നടപടി സ്വീകരിക്കുന്നതിന് കൈക്കൂലി വാങ്ങിയ കേസിലും അന്വേഷണം നടക്കുകയാണ്.
പാലക്കാട് കണ്ണാടി വില്ലേജിൽ അനധികൃതമായി നിലം നികത്തുന്നതിന് സഹായം നൽകിയ ഓഫിസർ പത്മജാ പ്രഭാകറിനെതിരെ വിജിലൻസ് അന്വേഷണം നടക്കുകയാണ്. അടാട്ട് കൃഷിഭവൻ പരിധിയിൽ ചട്ടവിരുദ്ധമായി കെട്ടിട നിർമാണത്തിന് അനുമതി നൽകിയ കേസിലും അന്വേഷണം ഉണ്ട്. വയനാട് 2011ൽ ഓണച്ചന്തയിൽ പച്ചക്കറി വാങ്ങിയതിൽ അഴിമതി നടത്തിയ മുൻ പ്രിൻസിപ്പൽ കൃഷി ഓഫിസർ പി.പി. വിക്രമൻ. പാലക്കാട് പുതുപ്പരിയാരം കൃഷിഭവനിൽ കേരശ്രീ പദ്ധതി നടത്തിപ്പിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് ഓഫിസർ ജ്യോതി ലക്ഷ്മി പെരുമാൾ, അഞ്ചൽ പഞ്ചായത്തിലെ ആനപ്പുഴയ്ക്കൽ വാട്ടർഷെഡ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളിൽ ഓഫിസർ ആർ. ജയശ്രീ, എം.എസ്. സുരേഷ്, ഡെപ്യൂട്ടി ഡയറക്ടർ ശ്രീലത കുഞ്ഞമ്മ എന്നിവർക്കെതിെരയും വിജിലൻസ് അന്വേഷണമുണ്ട്.
സൂനാമി സ്പെഷൽ പാക്കേജ് പ്രകാരം വീട് നിർമിച്ചതിൽ ക്രമക്കേട് നടത്തിയ ആറാട്ടുപുഴ മുൻ കൃഷി അസിസ്റ്റൻറ് എസ്. ജയനെ സസ്പെൻഡ് ചെയ്തു. തൃശൂർ വാടാനപ്പള്ളി കൃഷി ഓഫിസറായിരുന്ന മുർഷിദുൽ ജന്നത്ത് രാജ് 2012-13ലും 2015-16ലും കർഷകർക്ക് വിതരണം ചെയ്യാനുള്ള വളം ക്വട്ടേഷൻ ക്ഷണിക്കാതെ താൽപര്യമുള്ളവർക്ക് വിതരണാവകാശം നൽകിയതിൽ ക്രമക്കേട് നടെന്നന്ന് പരാതി ഉയർന്നു. അതോടൊപ്പം ഗുണഭോക്താവല്ലാത്ത വ്യക്തിയുമായി ചേർന്ന് രാത്രിയിൽ വളം ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത് പിടിച്ചു. ഓഫിസർക്കെതിരെ പൊലീസ് കേസ് എടുത്ത് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇക്കാര്യത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവളം വാങ്ങുന്നതിലുള്ള നടപടികളെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസിലും ഇതേ ഓഫിസർ അന്വേഷണം നേരിടുകയാണ്. കൃഷിവകുപ്പിൽ അരങ്ങേറിയ വൻ അഴിമതിയിൽ ചിലതുമാത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.