വയനാട്ടിലെ കൃഷി നാശം : സ്​ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു- പി.പ്രസാദ്

കോഴിക്കോട് : വയനാട്ടിലെ കൃഷി നാശം സംബന്ധിച്ച സ്​ഥിതി വിലയിരുത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് മന്ത്രി പി.പ്രസാദ്. കഴിഞ്ഞ രണ്ട് ആഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വയനാട് ജില്ലയിൽ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം ഉണ്ടായി. അത് വിലയിരുത്തുന്നതിനും തൽസ്​ഥിതി റിപ്പോർട്ട് ചെയ്യുന്നതിനും മറ്റു നടപടികൾ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചത്.

കർഷകർക്ക് അടിയന്തിര ഘട്ടങ്ങളിൽ ആവശ്യമായ നിർദേശം നൽകുന്നതിന് കൃഷി ഉദ്യോഗസ്​ഥർ ഏത് സമയത്തും ജാഗരൂകരായിരിക്കണം. പ്രത്യേക സംഘത്തിന് ആവശ്യമായ നിർദേശം കൃഷി ഡയറക്ടരുടെ നേതൃത്വത്തിൽ നൽകും. കാസർഗോഡ് ജില്ലയിൽ ഇതിനകം തന്നെ ഒരു പ്രത്യേക സംഘത്തെ കൃഷി നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായിനിയോഗിച്ചിരുന്നു.

വയനാട് ജില്ലയിൽ ധാരാളം വാഴ കർഷകർക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്. കൃഷിയിടങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും ഇപ്പോഴും തുടരുന്ന സാഹചര്യമാണുള്ളത്. ജൂലൈ ഒന്നു മുതൽ ഇതുവരെ വയനാട് ജില്ലയിൽ 3733 കർഷകർക്കായി 56.5 കോടിയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.

Tags:    
News Summary - Agriculture destruction in Wayanad: A special team has been appointed to assess the situation - P. Prasad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.