ശംഖുംമുഖം: പ്രവാസികളെ സ്വീകരിക്കാന്‍ സര്‍വസന്നാഹവും ഒരുക്കി കാത്തിരുന്ന തിരുവനന്തപുരം വിമാനത്താവളത്തില്‍ അവസാനനിമിഷം വിമാനം റദ്ദാക്കിയെന്ന വാര്‍ത്ത നിരാശപടര്‍ത്തി. ദോഹയില്‍നിന്ന് 182 യാത്രക്കാരുമായി ഞായറാഴ്ച രാത്രി 10.45ന് തിരുവനന്തപുരത്ത് എത്തേണ്ട എയര്‍ഇന്ത്യ എക്സ്പ്രസിെൻറ പ്രത്യേക വിമാനമാണ് അവസാനനിമിഷം റദ്ദാക്കിയത്. വാര്‍ത്ത യാത്രക്കാരുടെ ബന്ധുക്കളിലും വിമാനത്താവളത്തിലും നിരാശ പരത്തി.
പ്രവാസികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ആദ്യമായി എത്തുന്ന വിമാനത്തെ സ്വീകരിക്കാനായി ദിവസങ്ങള്‍ എടുത്ത് ജില്ലഭരണകൂടവും നഗരസഭയും എയര്‍പോര്‍ട്ട് അതോറിറ്റിയും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് വിമാനത്തവളത്തില്‍ സര്‍വസന്നാഹങ്ങളും സജ്ജീകരിച്ചിരുന്നു. അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമായി ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍ നടന്ന മോക് ഡ്രില്ലിെൻറ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരിട്ട് എത്തി വിലയിരുത്തിയിരുന്നു.
ഉച്ചയോടെ വിമാനത്താവളത്തിെൻറ രണ്ടുകവാടങ്ങളും അടക്കുകയും വിമാനത്താവളവും പരിസരവും പൊലീസ് നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു. ഇതിന് പുറമേ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആദ്യമായി യാത്രക്കാരുടെ ശരീര ഊഷ്മാവ് തെര്‍മല്‍ ഫേസ് ഡിറ്റക്ഷന്‍ കാമറയിലൂടെ അളക്കുന്ന സംവിധാനം വരെ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഉച്ചയോടെ കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പോയി യാത്രക്കാരുമായി തിരുവനന്തപുരത്ത് എത്തുന്ന തരത്തിലായിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് ഷെഡ്യൂള്‍ ക്രമീകരിച്ചിരുന്നത്. എന്നാല്‍ കരിപ്പൂരില്‍ നിന്ന് ദോഹയില്‍ ഇറങ്ങാന്‍ വിമാനത്തിന് ഖത്തര്‍ ഗവണ്‍മെൻറിെൻറ ലാന്‍ഡിങ് പെര്‍മിറ്റ് കിട്ടാത്തതിനെ തുടര്‍ന്നാണ് വിമാനം റദ്ദാക്കിയത്. ഇതോടെ നാട്ടിലേക്ക് എത്താമെന്ന് പ്രതീക്ഷിച്ചിരുന്ന ഗള്‍ഭിണികള്‍ ഉൾപ്പെെടയുള്ള യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ആദ്യഘട്ടത്തില്‍ കേരളത്തിന് അനുവദിച്ച 15 ഇവാക്വേഷന് സര്‍വിസുകളില്‍ തിരുവനന്തപുരത്തിന് ലഭിച്ചത് ഇൗ ഒരു സര്‍വിസ് മാത്രമാണ്. ഇതും റദ്ദാക്കിയതോടെ തിരുവനന്തപുരം വിമാത്താവളത്തെ ആശ്രയിച്ച പ്രവാസികള്‍ക്ക് തിരിച്ചടിയായി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുപ്പതിനായിരത്തിലധികം പ്രവാസികള്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോഴാണ് തിരുവനന്തപുരത്തിനായി പ്രഖ്യാപിച്ച ആദ്യവിമാനം തന്നെ റദ്ദായത്. റദ്ദാക്കിയ വിമാനത്തില്‍ 15 ഗര്‍ഭിണികളും 25 മുതിര്‍ന്ന പൗരന്മാരും 20 കുട്ടികളും അടങ്ങുന്ന 181 യാത്രക്കാരാണ് നാട്ടില്‍ എത്താനായി തയാറെടുത്ത് മണിക്കൂറുകൾക്ക് മുമ്പ് ദോഹ വിമാനത്താവളത്തില്‍ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.