പ്രധാനമന്ത്രിയുടേത് ഏകാധിപത്യ ശൈലി -ആന്‍റണി

ന്യൂഡല്‍ഹി: സര്‍വകക്ഷി സംഘത്തിന് കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ധിക്കാരമാണെന്ന്  മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി. ഏകാധിപതികളുടെ ശൈലിയാണിത്. ജനാധിപത്യത്തില്‍ അത് അംഗീകരിക്കാനാവില്ല.  കഴിഞ്ഞ ഒരാഴ്ചയായി പാര്‍ട്ടിഭേദമില്ലാതെ കേരളത്തിലെ എല്ലാ എം.പിമാരും പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ടും അനുമതി നല്‍കിയില്ല. ഇത്തരമൊരു അനുഭവം കേരളത്തില്‍നിന്നുള്ള എം.പിമാര്‍ക്ക് ആദ്യമാണ്. സര്‍വകക്ഷി സംഘത്തിന്‍െറ പരാതികള്‍ കേട്ട് ആശ്വസിപ്പിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ട്.   എന്നിട്ടും, പ്രധാനമന്ത്രി ഉണ്ടാക്കിയ പ്രതിസന്ധിയെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പറയാന്‍ ചെല്ലുന്നവരെ കാണാന്‍ സമയമില്ളെന്ന് പറയുന്നത് ധിക്കാരമല്ലാതെ മറ്റൊന്നുമല്ല.  ഈ ശൈലി ഞങ്ങള്‍ തിരുത്തും. കേരളത്തെ അപമാനിച്ച പ്രധാനമന്ത്രി കനത്ത വിലനല്‍കേണ്ടിവരും. കേരളത്തിലെ ജനങ്ങള്‍ അദ്ദേഹത്തിന് മാപ്പുനല്‍കില്ല.  കേരളത്തെ പ്രധാനമന്ത്രി അപമാനിച്ചപ്പോള്‍ അതിനെ എതിര്‍ക്കാന്‍പോലും തയാറാകാത്ത   ബി.ജെ.പി കേരള നേതാക്കളുടെ നിലപാട് നിര്‍ഭാഗ്യകരമാണ്. ഇങ്ങനെയുള്ള നിലപാട് തുടര്‍ന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴുള്ള സ്ഥാനങ്ങളില്‍നിന്നും അവരെ വലിച്ചെറിയുമെന്നും ആന്‍റണി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - ak antony against PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.