കേരളത്തിലെ കോൺഗ്രസ്​ നേരിടുന്നത്​ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി – എ.കെ ആൻറണി

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കേരളത്തിൽ കോൺഗ്രസ് നേരിടുന്നതെന്ന് എ.ഐ.സി.സി പ്രവർത്തസമിതിയംഗം എ.കെ. ആന്റണി. ഇങ്ങനെയുള്ള കാലഘട്ടത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയുന്ന നല്ല ഡി.സി.സി പ്രസിഡന്റുമാരെ നിർദേശിക്കാൻ എല്ലാവരും ശ്രമിക്കുമെന്നാണു കരുതുന്നത്.

പുനഃസംഘടനയിൽ യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നൽകും. പാര്‍ട്ടി തര്‍ക്കങ്ങള്‍ ഉണ്ടാകാതെ പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്ന്​ എ.കെ ആൻറണി പറഞ്ഞു.

കൊല്ലത്ത് ദലിത് യുവാക്കൾക്കു നേരെയുണ്ടായ പൊലീസ് മർദനം അതിക്രൂരമാണ്. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണം. സ്റ്റേഷനുകളിൽ പിടികൂടുന്ന പ്രതികളെ ഇടിച്ച്, ജീവിക്കാൻ പറ്റാത്ത തരത്തിലാക്കുന്ന പൊലീസ്മുറ തിരിച്ചുകൊണ്ടുവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഐ.എൻ.ടി.യു.സി നേതാവായിരുന്ന കെ.പി. എൽസേബിയൂസിന്റെ പേരിലുള്ള പുരസ്കാരം സി. ഹരിദാസിനു സമ്മാനിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ആന്റണി.

Tags:    
News Summary - ak antony congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.