തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ കേന്ദ്രം തിരുവനന്തപുരം തന്നെ ആയിരിക്കുമെന്ന് മന്ത്രി എ.കെ ബാലൻ. അത് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ കൂടുമ്പോൾ കോവിഡ് വ്യാപനം ഉണ്ടാകും. ആളുകളെ തിരുവനന്തപുരത്ത് കൊണ്ടുവന്ന് വ്യാപനം ഉണ്ടാനാണോ ഉദ്ദേശ്യം? ചലച്ചിത്ര മേള കോവിഡ് ക്ഷണിച്ചുവരുത്തി എന്ന ദുഷ്പേര് സർക്കാറിനും സാംസ്കാരിക വകുപ്പിനും ഉണ്ടാകാൻ പാടില്ല.
ഐ.എഫ്.എഫ്.കെയുടെ ഭാഗമായി റീജണൽ പ്രദർശനം നടത്താറുണ്ട്. ഇതൊരു പുതിയ സംഭവമല്ല. തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ കേരള രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണ നാലു സ്ഥലങ്ങളിലായി നടത്താനുള്ള തീരുമാനം വന്നതിനു പിന്നാലെയാണ് വിവദം ഉയർന്നത്. വിമർശനവുമായി ശശി തരൂർ എം.പി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.