ഗൺമാന്​ കോവിഡ്​; മന്ത്രി എ.കെ. ബാലൻ ക്വാറൻറീനിൽ

തിരുവനന്തപുരം: ഗൺമാന്​ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരി​ച്ചതോടെ മന്ത്രി എ.കെ. ബാലൻ ക്വാറൻറീനിൽ പ്രവേശിച്ചു. ബുധനാഴ്​ചയാണ്​ ഗൺമാൻമാരിൽ ഒരാൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. അദ്ദേഹത്തോടൊപ്പം സമ്പർക്കത്തിൽ വന്ന മറ്റും സ്​റ്റാഫുകളും സ്വയം ക്വാറൻറീ പ്രവേശിച്ചിട്ടുണ്ട്​.

ഗൺമാൻ ആഗസ്​റ്റ്​ 14 മുതൽ 28 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. 24ന്​ നടന്ന നിയമസഭ സമ്മേളനത്തോടനുബന്ധിച്ച് മന്ത്രിയും സഭയിൽ വന്ന സ്​റ്റാഫും ആൻറിജൻ ടെസ്​റ്റ്​ നടത്തിയിരുന്നു. അന്ന് എല്ലാവരുടെയും ഫലം നെഗറ്റിവ് ആയിരുന്നു.

മന്ത്രിയുടെ ഓഫിസ് അണുവിമുക്തമാക്കി രണ്ടുദിവസം അടച്ചിടും. ഓഫിസ് സംബന്ധമായ ജോലികൾ ഔദ്യോഗിക വസതിയായ പമ്പയിൽ തൽക്കാലം ക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - ak balan on quarantine after gunman covid positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.