വന്യജീവി ആക്രമണം തടയാൻ വനത്തിൽ ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: വന്യജീവികൾ നാട്ടിലിറങ്ങി കാർഷിക വിളകൾ നശിപ്പിക്കുന്നത് തടയുന്നതിനായി ഇക്കോറെസ്റ്റോറേഷന്റെ ഭാഗമായി വനത്തിനുളളിൽ നിന്നും അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശ ഇനം വൃക്ഷത്തോട്ടങ്ങൾ ഘട്ടംഘട്ടമായി മുറിച്ച് മാറ്റി പകരം തദ്ദേശീയമായ കാട്ടുമാവ്, നെല്ലി, പ്ലാവ് ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ.

വന്യജീവികൾക്ക് വനത്തിനുള്ളിൽ തന്നെ ഭക്ഷ്യലഭ്യത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ തുടങ്ങി. വനത്തിനുള്ളിലുള്ള പുഴയോരങ്ങളിൽ വനസംരക്ഷണ സമിതികൾ മുഖേന മുളകൾ വച്ച്‌പിടിപ്പിക്കുന്നതിനും, ഫലവൃക്ഷങ്ങൾ വച്ച്പിടിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. വനപ്രദേശങ്ങളിലെ നീരുറവകൾ വറ്റിപ്പോകുന്നത് തടയുവാനും ജലലഭ്യത ഉറപ്പുവരുത്തുന്നതിനുമായി വേനൽക്കാലങ്ങളിൽ മണൽചാക്ക്, ബ്രഷുഡ് തുടങ്ങിയവ ഉപയോഗിച്ച് താൽക്കാലിക തടയണകൾ നിർമ്മിക്കുന്നു.

നിലവിലുളള ചെക്ക്ഡാമുകൾ, കുളങ്ങൾ എന്നിവയിലെ ചെളി, മണ്ണ് എന്നിവ നീക്കം ചെയ്ത് ഉപയോഗ യോഗ്യമാക്കി ജലസ്രോതസുകളുടെ സംഭരണശേഷി വർധിപ്പിക്കുകയും ഫണ്ടിന്റെ ലഭ്യതയനുസരിച്ച് തടയണകൾ നിർമ്മിച്ചു തടങ്ങി. പരിസ്ഥിതി സൗഹൃദ തടയണകൾ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിച്ചു. തണ്ണീർ തടങ്ങളുടെ പരിപാലനവും നടപ്പാക്കുന്നു.

കാടുകളിൽ നിന്നും വിദേശ ഇനം വൃക്ഷങ്ങൾ ഘട്ടംഘട്ടമായി നീക്കം ചെയ്ത് തുടങ്ങി. വനം വകുപ്പിന്റെ നയരേഖ പ്രകാരം അക്കേഷ്യ, യൂക്കാലിപ്റ്റസ്, തുടങ്ങിയ മരങ്ങൾ വർക്കിങ് പ്ലാനിന് വിധേയമായി ഘട്ടംഘട്ടമായി നീക്കം ചെയ്യണം. ഇവിടം സ്വാഭാവിക വനങ്ങളായി മാറ്റുന്നതിനുള്ള ഇക്കോ റെസ്റ്റോറേഷൻ പ്രവർത്തനങ്ങൾ തുടങ്ങി.

ഗ്രീൻ ഇന്ത്യ മിഷൻ പദ്ധതി പ്രകാരം വനങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ച് വൃക്ഷാവരണം വർധിപ്പിക്കുന്ന പദ്ധതിയിൽ ഫല വൃക്ഷങ്ങൾ തെരഞ്ഞെടുക്കപ്പെട്ട വനഭാഗങ്ങളിൽ വെവച്ച് പിടിപ്പിക്കുകയാണെന്നും പി.കെ ബഷീർ, എം.കെ മുനീർ, എൻ. ഷംസുദീൻ, കുറുക്കോളി മൊയ്തീൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി. 

Tags:    
News Summary - AK Saseendran said that fruit trees should be planted in the forest to prevent wildlife attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.