ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജി തള്ളി

തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി. ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹരജി തള്ളി. തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസാണ് ഹരജി തള്ളിയത്. ജാമ്യം റദ്ദുചെയ്യാനുള്ള മതിയായ കാരണങ്ങളില്ലെന്നും ആകാശിനെതിരെ നിലവിലുണ്ടെന്ന് പറയുന്ന കേസുകള്‍ മാത്രം അടിസ്ഥാനപ്പെടുത്തി പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷണം.

ഹൈകോടതി നല്‍കിയ ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചുവെന്നു കാണിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഹൈകോടതിയുടെ വിധി ലംഘിച്ചെന്നും ജാമ്യം റദ്ദ് ചെയ്യാന്‍ മതിയായ കാരണമില്ലെന്ന ആകാശിന്റെ വാദം നിലനില്‍ക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, ഗുരുതര കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ലെന്നായിരുന്നു ഹൈകോടതി വിധിയെന്നും ഐ.ടി ആക്ട് പ്രകാരമുള്ള രണ്ടു കേസുകള്‍ മാത്രമാണ് ഈ വര്‍ഷം ആകാശിനെതിരെ പൊലീസ് ചുമത്തിയതെന്നും പ്രതിഭാഗം അഭിഭാഷകനും വാദിച്ചു.

കൊലക്കുറ്റം നിലനില്‍ക്കെ മറ്റു കേസുകളില്‍ ഉള്‍പ്പെടരുതെന്ന ജാമ്യവ്യവസ്ഥ ആകാശ് തില്ലങ്കേരി ലംഘിച്ചെന്ന് കാണിച്ച് മട്ടന്നൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം. കൃഷ്ണന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ആകാശ് തില്ലങ്കേരിക്കുവേണ്ടി അഡ്വ. പി. രാജന്‍ ഹാജരായി.

Tags:    
News Summary - Akash Thillankeri bail plea rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.