ആകാശ് തില്ലങ്കേരിയും ജിജോയും തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിൽ: കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ, ഇന്നോവ വിൽപനയ്ക്കെന്ന് ഫേസ് ബുക്ക് പോസ്റ്റ്

കണ്ണൂർ: ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കും കൂട്ടിനുള്ളത് ഗുണ്ട ആക്ട് പ്രകാരം അറസ്റ്റിലായവർ. കാപ്പാ വകുപ്പുകൾ ചുമത്തി ജയിലിലായ ഇരുവരും കണ്ണൂർ സെൻട്രൽ ജയിലിൽ തീവ്ര സുരക്ഷയുള്ള പത്താം ബ്ലോക്കിലാണുള്ളത്. ഇവിടം സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണ്. മുഴുവൻ സമയ പാറാവ് അടക്കം കർശന നിയന്ത്രണമാണ് പത്താം ബ്ലോക്കിലുള്ളത്.

സമൂഹത്തിന് ഭീഷണിയാണെന്ന് കാണിച്ചാണ് ഇരുവരെയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. കണ്ണൂർ റൂറൽ എസ്.പി. നൽകിയ റിപ്പോർട്ട് ജില്ല കലക്ടർ അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആറ് മാസത്തേക്ക് ഇരുവരും ഇനി ജയിലിൽ തന്നെയായിരിക്കും. ആകാശിനെതിരെ രണ്ട് കൊലപാതകമടക്കം 14 കേസുകളും ജിജോയ്ക്കെതിരെ 23 കേസുകളുമാണ് ഉള്ളത്.

ജയിലിലായി മണിക്കൂറുകൾക്കുള്ളിൽ തന്റെ ഇന്നോവ വിൽക്കാനുണ്ടെന്ന് കാണിച്ച് ആകാശിന്റെ ഫേസ്ബുക്കിൽ നിന്നും വാഹന വിൽപന ഗ്രൂപ്പിലേക്ക് അറിയിപ്പ് വന്നിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ വാഹനം വിൽക്കുന്നുവെന്നാണ് പറയുന്നത്. 2011 മോഡൽ ഇന്നോവ കാറാണ് വിൽപ്പനക്ക് വച്ചത്. ഏഴ് ലക്ഷം രൂപക്കാണ് കാർ വിൽക്കുന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെ ആകാശിനെയും കൂട്ടാളി ജിജോയെയും കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. 

Tags:    
News Summary - Akash Tillankeri and Jijo Tillankeri in Kannur Central Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.