സൗ​ദി​യി​ൽ നി​ക്കാ​ഹി​നി​ടെ വ​ര​ൻ ആ​സി​ഫ്​ നാ​സ​ർ, നി​ക്കാ​ഹ്​ കാ​ണു​ന്ന വ​ധു ആ​മി​ന

അക്കരെയിക്കരെയിരുന്നൊരു നിക്കാഹ്... 

ആ​ല​പ്പു​ഴ: വ​ര​നും വ​ധു​വും ര​ണ്ട്​ രാ​ജ്യ​ങ്ങ​ളി​ലെ​ങ്കി​ലും നി​ക്കാ​ഹി​ന്​ ത​ട​സ്സ​മേ​തു​മി​ല്ല. ഏ​റ്റ​വും ഭം​ഗി​യാ​യി കോ​വി​ഡ്​​കാ​ല ക​ല്യാ​ണം യാ​ഥാ​ർ​ഥ്യ​മാ​യ​തി​​​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ്​ ആ​മി​ന​യു​ടെ​യും ആ​സി​ഫി​​​െൻറ​യും വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും.

ഇ​രു​ക​ര​ക​ളി​ലി​രു​ന്നാ​ണെ​ങ്കി​ലും ഇ​ന്ന​ലെ​യ​വ​ർ ജീ​വി​ത​ത്തി​ൽ ഒ​ന്നാ​യി. അ​മ്പ​ല​പ്പു​ഴ എ​സ്.​എ​ൻ ക​വ​ല മൂ​ല​ശ്ശേ​രി​യി​ൽ സെ​യ്താ​ലി നാ​സ​റി​​​െൻറ മ​ക​ൻ ആ​സി​ഫ് നാ​സ​റി​​​െൻറ​യും ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന ജ​ങ്​​ഷ​നി​ൽ വാ​ലു​പ​റ​മ്പി​ൽ വീ​ട്ടി​ൽ അ​ബ്​​ദു​ൽ​സ​മ​ദി​​​െൻറ മ​ക​ൾ ആ​മി​ന​യു​ടെ​യും വി​വാ​ഹം ആ​ഗ​സ്​​റ്റ്​ ര​ണ്ടി​ന് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നാ​യി ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ ഓ​ഡി​റ്റോ​റി​യം ബു​ക്ക്​ ചെ​യ്യു​ക​യും ചെ​യ്​​തു. ആ​സി​ഫും കു​ടും​ബ​വും സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​കോ​ബാ​റി​ലാ​ണ്. ആ​മി​ന​യു​ടെ ഉ​പ്പ അ​ബ്​​ദു​ൽ​സ​മ​ദ്​ സൗ​ദി​യി​ൽ ബി​സി​ന​സ്​ ന​ട​ത്തു​ന്നു.

കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ ലോ​ക്​​ഡൗ​ൺ ആ​യ​തി​നാ​ൽ ഇ​രു​കൂ​ട്ട​ർ​ക്കും നാ​ട​ണ​യാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​മി​ന​യാ​ക​​ട്ടെ ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലും. സൗ​ദി​യി​ൽ​നി​ന്ന്​ എ​ങ്ങ​നെ​യും നാ​ട്ടി​ലെ​ത്താ​മെ​ന്നു​ക​രു​തി​യാ​ൽ ക്വാ​റ​ൻ​റീ​നും മ​റ്റു​മാ​യി കു​റേ​ദി​വ​സം ന​ഷ്​​ട​പ്പെ​ടും. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ്​ നി​ക്കാ​ഹ്​ ഗ​ൾ​ഫി​ൽ​ത​ന്നെ ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് റി​യാ​ദി​ലെ ഹോ​ട്ട​ലി​ൽ മ​ത​പ​ണ്ഡി​ത​ൻ സ​ലീം സ​ഖാ​ഫി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ക്കാ​ഹി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​ജ്ജീ​ക​രി​ച്ചു. നി​ശ്ച​യി​ച്ച സ​മ​യ​ത്തു​ത​ന്നെ ആ​മി​ന​യു​ടെ പി​താ​വ്​ മ​ക​ളെ ആ​സി​ഫി​ന്​ നി​ക്കാ​ഹ്​ ചെ​യ്​​തു​ന​ൽ​കി.

ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ വീ​ട്ടി​ലി​രു​ന്ന്​ മൊ​ബൈ​ലി​ലൂ​ടെ ആ​മി​ന അ​തി​നെ​ല്ലാം സാ​ക്ഷ്യം​വ​ഹി​ച്ചു. ആ​സി​ഫി​​​െൻറ ബ​ന്ധു​ക്ക​ൾ ആ​മി​ന​യു​ടെ വീ​ട്ടി​ലെ​ത്തി മ​ഹ​ർ കൈ​മാ​റി. 

ആ​സി​ഫ്​ നാ​സ​ർ ദ​മ്മാ​മി​ലെ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റാ​ണ്. എം.​ബി.​എ ബി​രു​ദ​ധാ​രി​യാ​യ ആ​മി​ന ഇ​ട​പ്പ​ള്ളി​യി​ൽ ജോ​ലി​ചെ​യ്യു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.