ആലപ്പുഴയിൽ അമ്മയേയും മകളേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: പൊങ്ങയിൽ അമ്മയെയും മകളെയും പാടശേഖരത്തിലെ  വെള്ളക്കെട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുമുടി ജ്യോതി ജംഗ്ഷനു സമീപം ചെമ്മങ്ങാട് സി.ജെ ചാക്കോയുടെ ഭാര്യ ജോളിചാക്കോ (48), മകൾ സിജി മരിയാ ചാക്കോ( 19)എന്നിവരെയാണ്​ വീടി​​​െൻറ പുറകിലുള്ള കടന്നങ്ങാട് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ശനിയാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. എല്ലാ ദിവസവും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണത്തിനായി വരുന്ന ഇവർ വരാത്തതിനാൽ ക്യാമ്പിലുള്ളവർ വീട്ടിൽ     അന്വേഷിച്ചു വരികയായിരുന്നു. വീട്ടിൽ കാണാത്തതുകൊണ്ട് വീടി​​​െൻറ പുറകിൽ നോക്കിയപ്പോൾ വെള്ളത്തിൽ വസ്​ത്രം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അത്​ ജോളിയും മകളുമാണെന്ന്​ മനസ്സിലായത്​.

ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മൃതദേഹം  പോസ്​റ്റ്​മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. കെ.ജെ. ചാക്കോ ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ ജീവനക്കാരനാണ്. സഹോദരി സിമി.

Tags:    
News Summary - alappuzha-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.