ആലപ്പുഴ നഗരസഭ വൈസ്​ ചെയർപേഴ്​സനും രണ്ടു സ്​ഥിരം സമിതി അധ്യക്ഷൻമാർക്കും കോവിഡ്​

ആലപ്പുഴ: നഗരസഭ വൈസ് ചെയർപേഴ്‌സനും രണ്ടു സ്ഥിരംസമിതി അധ്യക്ഷന്മാർക്കും കോവിഡ് സ്​ഥിരീകരിച്ചു. നഗരസഭ വൈസ്​ ചെയർപേഴ്​സൻ ജ്യോതിമോൾ, ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. റസാഖ്​, വിദ്യാഭ്യാസ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ അഡ്വ. മനോജ്​ കുമാർ എന്നിവർക്കാണ്​ കോവിഡ്​ പരി​േശാധന ഫലം​ പോസിറ്റീവായത്​.

മൂന്നുപേരും നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗം സ്​ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവർ നിരീക്ഷണത്തിൽ പോകണമെന്ന്​ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ടൗൺ ഹാളിൽ ടി.വി വിതരണ ചടങ്ങ്​ സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ ചെയർമാൻ അടക്കം 400ഓളം പേർ പ​െങ്കടുക്കുകയും ചെയ്​തിരുന്നു. കൂടുതൽ പേരുമായി സമ്പർക്ക സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാനും നിർദേശം നൽകി.  

Tags:    
News Summary - Alappuzha Municipality Vice Chairperson and two Standing Committee Chairpersons Covid Test Positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.