തിരുവനന്തപുരം: മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ ഗവർണറോടും മുഖ്യമന്ത്രിയോടു ം കാര്യങ്ങൾ വിശദീകരിച്ച് ഡി.ജി.പി. സി.എ.ജി റിപ്പോർട്ടിനെതിരെ പ്രതികരിക്കാതെ ഗവർണ റും. കഴിഞ്ഞദിവസം നിയമസഭയിൽെവച്ച സി.എ.ജി റിപ്പോർട്ടിൽ തനിക്കെതിരെ രൂക്ഷമായ വി മർശനങ്ങൾ ഉള്ളതാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റയെ രണ്ട് ദിവസമായി മാധ്യമങ്ങളിൽനിന്ന് അകറ്റി നിർത്തുന്നത്. കഴിഞ്ഞദിവസങ്ങളിലൊന്നും ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാതിരുന്ന ഡി.ജി.പി പക്ഷെ, ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ നേരിൽകണ്ട് തെൻറ നിരപരാധിത്വം വിശദീകരിക്കുകയും ചെയ്തു.
സർക്കാർ നിർദേശിക്കുന്ന ഏത് അന്വേഷണവും നേരിടാമെന്നും ആവശ്യപ്പെട്ടാൽ മാറിനിൽക്കാൻ തയാറാണെന്നും മുഖ്യമന്ത്രിയോട് ഡി.ജി.പി പറഞ്ഞതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തിയ ഡി.ജി.പി രാജ്ഭവനിലെത്തിയാണ് ഗവർണറോടും കാര്യങ്ങൾ വിശദീകരിച്ചത്. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചെന്നാണ് പൊലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്.
കേരള പൊലീസിെൻറ ആയുധശേഖരത്തിൽനിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും കാണാതായെന്ന സി.എ.ജി കണ്ടെത്തലിനെക്കുറിച്ച് പ്രതികരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തയാറായിട്ടില്ല. ഇതിൽ തിരക്കിട്ട് പ്രതികരണം നടത്തേണ്ട കാര്യം ഇപ്പോഴില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ സ്ഥാപനത്തിനും അവരവരുടെ ചുമതലയുണ്ട്. അവര് ആ ജോലി ചെയ്യട്ടെ. അതിനെ ബഹുമാനിക്കുകയാണ് വേണ്ടത്. ഡി.ജി.പി റിപ്പോർട്ട് നൽകുന്നത് സർക്കാറിനാണ്. സി.എ.ജി റിപ്പോർട്ട് പി.എ.സിക്കും പിന്നീട് നിയമസഭയിലേക്കും പോകും. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോർട്ടിനായി കാത്തിരിക്കാമെന്നും ഗവർണർ പറഞ്ഞു.
ഡി.ജി.പിയെ മാറ്റണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കുേമ്പാഴും ഇൗ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയെൻറ ഭാഗത്തുനിന്ന് ഇതുവരെ പരസ്യപ്രതികരണമുണ്ടായിട്ടില്ല. കഴിഞ്ഞദിവസം ഇൗ വിഷയത്തിൽ പ്രതിപക്ഷനേതാവിെൻറ കത്ത് ലഭിച്ചിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.