ആദ്യം നിർവികാരൻ; പിന്നെ കണ്ണു നിറഞ്ഞു

കൊച്ചി: തിങ്ങി നിറഞ്ഞ കോടതി മുറിയെ നിശ്ശബ്ദമാക്കി പോക്സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷ പ്രഖ്യാപിക്കുമ്പോൾ ഭാവഭേദമില്ലാതെ പ്രതി അസ്ഫാഖ് ആലം. വധശക്ഷയും ജീവപര്യന്തവും അടക്കം ശിക്ഷകളെല്ലാം തുറന്ന കോടതി മുറിയിൽ വായിച്ചു.

മുഴുവൻ ശിക്ഷയും പറഞ്ഞ ശേഷം ഇത് പരിഭാഷപ്പെടുത്തി നൽകാനായി അഭിഭാഷകയെ ചുമതലപ്പെടുത്തി. എന്നാൽ, അഭിഭാഷക ഓരോ ശിക്ഷയും വിവരിക്കുമ്പോഴും കാര്യമായ ഭാവ വ്യത്യാസങ്ങളൊന്നും പ്രതി പ്രകടിപ്പിച്ചില്ല.

ശിക്ഷാ വിധി പ്രഖ്യാപനത്തിന് ശേഷം കോടതി പിരിഞ്ഞപ്പോൾ പ്രതിയെ കോടതിക്ക് പിന്നിലെ ഇരിപ്പിടത്തിലേക്ക് മാറ്റി. അവിടെ രണ്ട് പൊലീസുകാർക്ക് നടുവിലിരുന്നപ്പോൾ പ്രതിയുടെ കണ്ണ് നിറഞ്ഞിരുന്നു.

വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു

വധശിക്ഷക്ക് വിധിക്കപ്പെട്ട അസ്ഫാഖ് ആലമിനെ കോടതി നടപടികൾക്കു ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.45ഓടെ കനത്ത സുരക്ഷയിലായിരുന്നു എത്തിച്ചത്.

ആരോഗ്യപരിശോധനക്കു ശേഷം നാലു മണിയോടെ കൊടും കുറ്റവാളികളെ താമസിപ്പിക്കുന്ന ഡി ബ്ലോക്കിലെ സെല്ലിലേക്കു മാറ്റി.

Tags:    
News Summary - Aluva Murder Case verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.