കോട്ടയം: പഴയ ഓർമയിലാണ് പോകുന്നതെങ്കിൽ സന്ദീപ് വാര്യർക്ക് പറ്റിയ ഇടമാണ് കോൺഗ്രസെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശാഖക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ കൂട്ടിന് കെ.പി.സി.സി പ്രസിഡന്റുമുണ്ടാകും. ആര്.എസ്.എസ് നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കിൽ പ്രതിപക്ഷ നേതാവ് കൂടെ ഉണ്ടെന്നും റിയാസ് പറഞ്ഞു. സന്ദീപ് വാര്യർ മതവർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷം.
എന്നാൽ, ബി.ജെ.പിയുടെ രാഷ്ട്രീയം ഉപേക്ഷിച്ചോയെന്ന് അറിയില്ല. ബി.ജെ.പിയുടെ അപകടകരമായ രാഷ്ട്രീയം മനസ്സിലിട്ട് രാഷ്ട്രീയ കൂടുമാറ്റം നടത്തിയിട്ട് കാര്യമില്ല. സന്ദീപ് വാര്യർ ചേക്കേറുന്ന കോൺഗ്രസിലെ കേരള നേതാക്കളിൽ പലരും സംഘ്പരിവാർ ആശയം പ്രതിനിധാനം ചെയ്യുന്നവരാണ്. ബി.ജെ.പിയിൽ ഉണ്ടായിരുന്നപ്പോൾ ചാനൽ ചർച്ചകളിൽ പറഞ്ഞ സീഡികൾ കോൺഗ്രസിലും ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു. നയവും നിലപാടും അനുസരിച്ചാണ് സി.പി.എം ആളുകളെ സ്വാഗതം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.