കോട്ടയം: ഡിസംബർ 31ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ പാലക്കാട്ട് നടത്തുന്ന സമുദായസംഘടന നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എ ൻ.എസ്.എസ് പെങ്കടുക്കുമോയെന്ന് ഉറ്റുനോക്കി എൽ.ഡി.എഫ്, യു.ഡി.എഫ് നേതൃത്വം. എൻ.എസ്.എസിെൻറ നിലപാട് എന്തായിരിക്കുമെന്നത് ബി.ജെ.പിയെയും ആശങ്കപ്പെടുത്തുന്നുണ്ട്. വനിതാമതിലിനെച്ചൊല്ലി സർക്കാറും എൻ.എസ്.എസും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായിരിക്കെ, അമിത്ഷായുടെ യോഗവും പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ്. യോഗത്തിൽ പെങ്കടുക്കുമോയെന്ന കാര്യത്തിൽ എൻ.എസ്.എസ് ഇനിയും മനസ്സ് തുറന്നിട്ടില്ല.
സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുള്ള എൻ.എസ്.എസിനെതിരെ വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നിട്ടുമുണ്ട്. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലാണ് കോടിയേരി നിലപാട് ആവർത്തിച്ചത്. അമിത്ഷായുടെ യോഗത്തിലേക്ക് എസ്.എൻ.ഡി.പി യോഗത്തെയും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവരും നിലപാട് വ്യക്തമാക്കിയിട്ടില്ല. വിവിധ സമുദായ സംഘടനകളുടെ 500 പ്രതിനിധികൾ യോഗത്തിലുണ്ടാവുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. ഇതിൽ ഏതൊക്കെ സംഘടനകൾ ഉണ്ടാവുമെന്ന് അറിയിച്ചിട്ടുമില്ല.
അതിനിടെ ഇൗമാസം 26ന് സംഘ്പരിവാർ സംഘടനകൾ നടത്തുന്ന അയ്യപ്പേജ്യാതി തെളിക്കൽ പരിപാടിയിൽ പെങ്കടുക്കാനുള്ള എൻ.എസ്.എസ് തീരുമാനത്തിനെതിരെ പലതലങ്ങളിലും വിമർശനം ഉയരുകയാണ്. പരിപാടി ആർ.എസ്.എസ് നിയന്ത്രണത്തിലുള്ളതാണെന്ന് വി.എച്ച്.പി മുൻ സംസ്ഥാന സേവ പ്രമുഖ് പി. രാധാകൃഷ്ണൻ വ്യക്തമാക്കിയതും കെ.ബി. ഗണേഷ്കുമാർ എം.എൽ.എ മതിലിനെ സ്വാഗതംചെയ്ത് രംഗത്തെത്തിയതും എൻ.എസ്.എസിന് തിരിച്ചടിയായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനുവരിയിൽ പ്രധാനമന്ത്രി പത്തനംതിട്ടയിൽ എത്തുേമ്പാൾ എൻ.എസ്.എസ് നേതൃത്വവുമായി കൂടിക്കാഴ്ചക്കുള്ള നീക്കം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.