കാലിക്കറ്റ് സർവകലാശാലയിൽ എ.എൻ ഷംസീറി​െൻറ ഭാര്യയെ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന്

കോഴിക്കോട്​: എ.എൻ ഷംസീർ എം.എല്‍.എയുടെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ നിയമിക്കാൻ വഴിവിട്ട നീക്കമെന്ന് പരാതി. ഷംസീറിന്‍റെ ഭാര്യ ഷഹാലയുടെ അധ്യാപകനെ തന്നെയാണ് ഇൻറർവ്യൂ ബോർഡിൽ അംഗമാക്കിയത്. വിദ്യാഭ്യാസ വിഭാഗത്തിലാണ് അഭിമുഖം നടന്നിരുന്നത്. പിഎച്ച്ഡി ചെയ്യുമ്പോള്‍ ഷഹാലയുടെ ഗെയ്ഡായിരുന്ന പി. കേളുവും ഇന്‍റര്‍വ്യു ബോര്‍ഡില്‍ അംഗമായിരുന്നു.

രണ്ട് ഒഴിവുകളുള്ള തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഷഹാല ഷംസീറിന് സംവരണ വിഭാഗത്തില്‍ ഒന്നാം റാങ്ക് ലഭിച്ചു. ഷഹാലയെ നേരത്തെ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നിയമിക്കാനുള്ള നീക്കവും വിവാദമായിരുന്നു. വഴിവിട്ട നിയമനങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പരാതി നൽകി.

Tags:    
News Summary - an shamseer mla wife calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.