കൊല്ലം: സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെ മരണത്തിനു പിന്നില്‍ പാര്‍ട്ടിയാണെന്ന ആരോപണവുമായി കുടുംബം. കൊല്ലം ഇടമുളക്കലിൽ മുന്‍ ലോക്കല്‍ സെക്രട്ടറി രവീന്ദ്രന്‍ പിള്ള കൊല്ലപ്പെട്ടതിന് പിന്നിൽ പാർട്ടിക്കാരാണ് ഭാര്യ എസ്.ബിന്ദു വ്യക്തമാക്കി.
സംഭവം നടന്ന് പത്തുവര്‍ഷം കഴിഞ്ഞാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ. മക്കളെ കൊന്നുകളയുമെന്ന സി.പി.എം നേതാക്കളുടെ ഭീഷണി കാരണമാണ് ഇത്രകാലവും നിശബ്ദത പാലിച്ചതെന്ന് ബിന്ദു പറഞ്ഞു.
2008 ജനുവരി മൂന്നിനാണ് രവീന്ദ്രന്‍ പിള്ളയെ അക്രമിസംഘം വെട്ടിവീഴ്ത്തിയത്. എട്ടുവര്‍ഷത്തോളം കിടപ്പിലായ രവീന്ദ്രൻ പിള്ള 2016 ജനുവരി പതിമൂന്നിനാണ് മരിച്ചത്. അഞ്ചല്‍ മേഖലയിലെ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. കേസിൽ അഞ്ചുപേരെ പ്രതിചേര്‍ത്തെങ്കിലും അവരല്ല ആക്രമിച്ചതെന്ന് രവീന്ദ്രന്‍ പിള്ള തിരിച്ചറിഞ്ഞു. പിന്നീട് അന്വേഷണം പൂര്‍ണമായി നിലച്ചു.
അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും രവീന്ദ്രന്‍ പിള്ളയെ വീട്ടിലെത്തി കാണുകയും പ്രതികളെ ദിവസങ്ങള്‍ക്കകം പിടികൂടുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല.
തുടരന്വേഷണം ആവശ്യപ്പെട്ടപ്പോൾ പാര്‍ട്ടി നേതാക്കൾ രവീന്ദ്രനു മാനസിക പ്രശ്നമാണെന്നു വരുത്തിത്തീർത്തു. രവീന്ദ്രനെ ഇല്ലാതാക്കിയതു പാര്‍ട്ടി തന്നെയാണെന്നും ഭയം കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ബിന്ദു വ്യക്തമാക്കി. രവീന്ദ്രൻ പിള്ളയുടെ രക്തസാക്ഷിത്വ ദിനം പാർട്ടി ഇപ്പോഴും സജീവമായി ആഘോഷിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.