അങ്കമാലിയിലെ കുഞ്ഞിന്‍റെ നില ഗുരുതരമായി തുടരുന്നു; ഇന്ന് ശസ്ത്രക്രിയകോലഞ്ചേരി: അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ. രാവിലെ ഒൻപതു മണിയോടെ ശസ്ത്രക്രിയ ആരംഭിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് സാധാരണ നിലയിൽ ആയിട്ടില്ല. കുട്ടിയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
തലച്ചോറിന് ക്ഷതമേറ്റതിനെ തുടർന്നുണ്ടായ അപസ്മാരം നിയന്ത്രിക്കാനായത് ആശ്വാസമായെങ്കിലും കുഞ്ഞ് മരുന്നുകളോട് കാര്യമായി പ്രതികരിക്കാത്തത് ആശങ്കയുയർത്തിയിട്ടുണ്ട്.
കഴിഞ്ഞ 18ന് പുലർച്ചെ രണ്ടോടെയാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികൾ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ റഫർ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.