പൊൻകുന്നം: കോപ്പിയടി ആരോപണത്തെത്തുടർന്ന് ബിരുദ വിദ്യാർഥിയായിരുന്ന അഞ്ജു പി. ഷാജി മരിച്ച സംഭവത്തിൽ അന്വേഷണസംഘം ബന്ധുക്കളുടെ മൊഴിയെടുത്തു. അഞ്ജുവിെൻറ പിതാവ് ഷാജി, സഹോദരീഭര്‍ത്താവ് പ്രവീണ്‍, അനുജന് എന്നിവരില്‍നിന്നാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാറിെൻറ നേതൃത്വത്തിെല സംഘം മൊഴിയെടുത്തത്.
കോളജ് അധികൃതരുടെ പീഡനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ മൊഴി നൽകിയതായാണ് വിവരം. കുട്ടിയെ തിരയുന്നതിനിടെ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായും ഇവർ പരാതിപ്പെട്ടതായാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലായി ചേർപ്പുങ്കൽ ഹോളിക്രോസ് കോളജ് പ്രിൻസിപ്പലടക്കം 17 പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.
അഞ്ജുവിെൻറ നോട്ടുബുക്കുകള്‍ അടക്കമുള്ളവ തിങ്കളാഴ്ച ഫോറൻസിക് പരിശോധനക്ക് കൈമാറും. പൊലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോൺ, ബാഗ്, നോട്ടുബുക്ക്, കോളജിലെ സി.സി ടി.വി ദൃശ്യങ്ങളുെട ഹാർഡ് ഡിസ്ക് എന്നിവ ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കിയശേഷമാകും കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.