കോഴിക്കോട്: കോവിഡ് വ്യാപനം ശക്തമായതോടെ ബലി പെരുന്നാളും ആരവവും ആഘോഷവുമില്ലാതെ കടന്നുപോവും. സമ്പൂർണ ലോക്ഡൗണില്ലെങ്കിലും സംസ്ഥാനത്തിെൻറ പകുതിയോളം ഭാഗങ്ങളും കെണ്ടയ്ൻമെൻറ് സോണായി അടഞ്ഞ് കിടപ്പാണ്. ഇതോടെ ചെറിയ പെരുന്നാളെന്ന പോലെയാവും ബലിപെരുന്നാളും. നഗരത്തിൽ വലിയങ്ങാടി, മിഠായിത്തെരുവ്, മാവൂർ റോഡ് തുടങ്ങി പെരുന്നാൾ തിരക്കിെൻറ േകന്ദ്രങ്ങെളല്ലാം കെണ്ടയ്ൻമെൻറ് സോണായി അടച്ചു പൂട്ടി.
പൊതുസ്ഥലത്തെ ഈദ് ഗാഹിനൊപ്പം പള്ളികളിലെ പെരുന്നാൾ നമസ്കാരവും മിക്കയിടത്തും മുടങ്ങും. സംസ്ഥാനത്ത് പരമാവധി 100 പേർക്ക് മാത്രമാണ് ആരാധനാലയങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് അനുവാദം. സമ്പർക്കത്തിലൂടെ കോവിഡ് വ്യാപനം ജില്ലയിൽ വ്യാപകമായതിനാൽ ഒത്തുചേരലിന് പറ്റാതെ അധികമാളുകളും വീട്ടിൽതന്നെ പെരുന്നാൾ നമസ്കാരം നടത്തേണ്ടി വരും. പെരുന്നാളിെൻറ മുഖ്യചടങ്ങായ ബലികർമവും പലയിടത്തും മുടങ്ങും. തമിഴ്നാട്ടിൽനിന്നും മറ്റും വരുന്ന ബലിമൃഗങ്ങളുടെ ലഭ്യതക്കുറവും പള്ളിക്കമ്മിറ്റികളടക്കമുള്ളവർ ബലിയറുക്കൽ നിയന്ത്രിച്ചതും കാരണം മാംസ വിതരണം പേരിനു മാത്രമാവും.
നമസ്കാരത്തിനും ബലികർമത്തിനും നിബന്ധനകൾ
കോഴിക്കോട്: ബലി പെരുന്നാളിൽ നമസ്കാരത്തിനും ബലികർമത്തിനും മാർഗനിർദേശങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി ജില്ല കലക്ടർ സാംബശിവറാവു ഉത്തരവിറക്കി. കലക്ടർ വിളിച്ച ജില്ലയിലെ മുസ്ലിം സംഘടന പ്രതിനിധികളുടെയും വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ഒാൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ച ഇടങ്ങളിലെ പള്ളികളിൽ നമസ്കാരമോ ബലികർമമോ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
•പള്ളികളിൽ പത്തിനും 65നും ഇടയിൽ പ്രായമുള്ളവർ മാത്രമേ പ്രാർഥനക്കെത്താവൂ.
•ആറടി സാമൂഹിക അകലം പാലിക്കണം.
•പള്ളിയിലെത്തുന്നവർ തെർമൽ സ്ക്രീനിങ്ങും സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണവും നടത്തണം.
•പേരുവിവരങ്ങൾ രേഖപ്പെടുത്തണം.
•ക്വാറൻറീനിലുള്ളവരോ അവർക്കൊപ്പം തമാസിക്കുന്നവരോ ദൂര യാത്ര കഴിഞ്ഞുവന്നവരോ ആരാധനക്ക് വരരുത്.
•നമസ്കാരത്തിനാവശ്യമായ മുസല്ല (വിരിപ്പ്) സ്വന്തമായി കരുതണം.
•ബലികർമത്തിന് അഞ്ചിൽ കൂടുതൽ ആളുകൾ പെങ്കടുക്കാൻ പാടില്ല. ബലികർമം അതത് പൊലീസ് സ്റ്റേഷനിലും തദ്ദേശ സ്ഥാപനത്തെയും മുൻകൂട്ടി അറിയിക്കണമെന്നും ഉത്തരവിലുണ്ട്.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.