പൊലീസ് കംപ്ലയിൻറ്​ അതോറിറ്റിയിൽ അന്വേഷണ ഉദ്യോഗസ്ഥ നിയമനം: മൂന്നാഴ്‌ചക്കകം നടപടി പൂർത്തിയാക്കണമെന്ന്​ ഹൈകോടതി

കൊ​ച്ചി: സം​സ്ഥാ​ന പൊ​ലീ​സ് കം​പ്ല​യി​ൻ​റ്​ അ​തോ​റി​റ്റി​യി​ൽ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി മൂ​ന്നാ​ഴ്‌​ച​ക്ക​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന്​ ഹൈ​കോ​ട​തി.പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രാ​യ പ​രാ​തി​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന അ​തോ​റി​റ്റി​യി​ൽ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​രു​മ്പാ​വൂ​ർ വെ​ങ്ങോ​ല സ്വ​ദേ​ശി​യും റോ​ഡ് ആ​ക്സി​ഡ​ൻ​റ്​ ഫോ​റം ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​വു​മാ​യ ജാ​ഫ​ർ​ഖാ​ൻ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് സ​ർ​ക്കാ​റി​ന്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പൊ​ലീ​സി​നെ​തി​രെ പ​രാ​തി​ക​ൾ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​ര​െൻറ ആ​വ​ശ്യം. അ​തോ​റി​റ്റി​ക്ക് ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​രു മു​ഖ്യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​െൻറ നി​യ​മ​ന​ത്തി​ന്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.എ​ന്നാ​ൽ, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി തു​ട​ങ്ങി​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ചു​രു​ക്ക​പ്പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്ക് 2021 ജൂ​ലൈ 26ന് ​ഇ​ൻ​റ​ർ​വ്യൂ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും സെ​ല​ക്​​ഷ​ൻ ക​മ്മി​റ്റി​യി​ലെ ഒ​രം​ഗ​ത്ത​ി​െൻറ അ​സൗ​ക​ര്യം മൂ​ലം മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്നു. ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ച​ശേ​ഷം പു​തി​യ അ​ഭി​മു​ഖം ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.തു​ട​ർ​ന്നാ​ണ് മൂ​ന്നാ​ഴ്ച​ക്ക​കം ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ഹ​ര​ജി മൂ​ന്നാ​ഴ്ച​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Appointing an investigating officer in the Police Complaints Authority: High Court directs to complete the process within three weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.