kerala police

ഡോക്ടറുടെ വ്യാജ കുറിപ്പടിയുണ്ടാക്കി ‘നൈട്രാസെപാം’ ഗുളിക വാങ്ങിയവർ അറസ്റ്റിൽ

പറവൂർ: ഡോക്‌ടറുടെ പേരിൽ വ്യാജ കുറിപ്പടി ഉണ്ടാക്കി ‘നൈട്രാസെപാം’ ഗുളികകൾ വാങ്ങിയ സംഭവത്തിൽ രണ്ട്​ യുവാക്കൾ അറസ്‌റ്റിൽ. പറവൂർ കണ്ണൻകുളങ്ങര പാലസ് റോഡ് മേലേടത്ത് നിക്സൻ (29), പറുദീസനഗർ കക്കാട്ടുപറമ്പിൽ സനൂപ് (28) എന്നിവരെ ഇൻസ്​പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ്​ പിടികൂടിയത്.

അനൂപ് വിൻസെന്‍റ് എന്ന ഡോക്ട‌റുടെ പേരിൽ വ്യാജ കുറിപ്പടിയും സീലും ഉണ്ടാക്കി ഗുളികകൾ വാങ്ങി ലഹരിക്കായി ഉപയോഗിക്കുകയും വിൽക്കുകയുമായിരുന്നു. തൃശൂർ ജില്ലയിലെ വിവിധ മെഡിക്കൽ ഷോപ്പുകളിൽനിന്നാണ്​ ഗുളികകൾ കൂടുതലും വാങ്ങിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.

രിഭ്രാന്തി, ഉത്കണ്ഠ തുടങ്ങിയവയുടെ ചികിത്സിക്കുള്ള ‘നൈട്രാസെപാം’ ഗുളിക ഡോക്‌ടറുടെ കുറിപ്പടിയുണ്ടെങ്കിൽ മാത്രമേ മെഡിക്കൽ ഷോപ്പുകളിൽനിന്ന്​ വാങ്ങാൻ കഴിയൂ.

മെഡിക്കൽ ഷോപ്പുകളിൽ കുറഞ്ഞ വിലക്ക്​ ലഭിക്കുന്ന ഗുളിക ഇവർ 500 രൂപക്ക്​ മുകളിൽ തുക ഈടാക്കി വിൽപന നടത്തിയതായാണ്​ സൂചന. വ്യാജ സീലും കുറിപ്പടികളും ഇവരിൽനിന്ന്​ പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - arrested for buying Nitrazepam pills using fake doctor prescription

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.