തൃശൂർ: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത സി.പി.എം എം.എല്‍.എ. കെ.യു അരുണനെ പാര്‍ട്ടി താക്കീത് ചെയ്‌തേക്കും. അരുണന്‍ നൽകിയ വിശദീകരണം തൃപ്തികരമാണെന്ന് പാർട്ടി ജില്ലാ നേതൃത്വം വിലയിരുത്തി. ആർ.എസ്.എസ് പരിപാടിയാണെന്ന് അറിയാതെയാണ് പങ്കെടുത്തതെന്നായിരുന്നു അരുണന്‍ നല്‍കിയ വിശദീകരണം.
പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ജാഗ്രത വേണമെന്ന് അദ്ദേഹത്തോട് പാര്‍ട്ടി നിര്‍ദേശിക്കും. നടപടിസംബന്ധിച്ച് തീരുമാനമെടുക്കാന്‍ അടിയന്തരമായി യോഗം ചേരാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന് നിര്‍ദേശം നല്‍കി.
തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ കെ.യു. അരുണന്‍റെ വിശദീകരണം കൂടി പരിശോധിച്ചശേഷമാകും നടപടി. എം.എൽ.എക്കെതിരെ നടപടിയെടുക്കാൻ തൃശൂർ ജില്ലാക്കമ്മറ്റിക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി.
അരുണനെതിരെ നടപടിയെടുക്കാൻ തൃശൂർ ജില്ലാക്കമ്മറ്റിക്ക് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകി. അരുണന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് നടപടിയെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകിയത്. ജനപ്രതിനിധിയാണെങ്കിലും ആർ.എസ്.എസ് പരിപാടിയിൽ പാർട്ടി എം.എൽ.എ പങ്കെടുക്കുവാൻ പാടില്ലായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.