കോഴിക്കോട്: ആരോഗ്യ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താന്‍ കഴിഞ്ഞെങ്കിലും സമീപകാലത്ത് കേരളം വലിയ തിരിച്ചടികള്‍ നേരിടുകയാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ ചെയര്മാന് ഡോക്ടർ ആസാദ് മൂപ്പന്. ആസ്റ്റര്‍ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് മീഡിയവണ്‍ നടത്തുന്ന ‘എല്ലാവര്ക്കും ആരോഗ്യം’ കാമ്പയിെൻറ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയും മറ്റും കേരളത്തിലെ ആരോഗ്യമേഖലയെ മാതൃകാപരമെന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, ഇന്ന് ആ സ്ഥിതിവിശേഷം മാറി. പണ്ടില്ലാത്ത പല രോഗങ്ങളും തിരിച്ചുവരുന്നു. ജീവിതശൈലീ രോഗങ്ങള്‍ വ്യാപകമാകുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യബോധവത്കരണം ലക്ഷ്യമിട്ട് നടത്തുന്ന കാമ്പയിന് ഏറെ സാമൂഹിക പ്രസക്തിയുണ്ടെന്നും ഡോക്ടര്‍ ആസാദ് മൂപ്പന് പറഞ്ഞു.
മീഡിയവണിെൻറ സാമൂഹിക ഉത്തരവാദിത്തത്തിെൻറ ഭാഗമായാണ് കാമ്പയിന് സംഘടിപ്പിക്കുന്നതെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന് പറഞ്ഞു. സാമൂഹികജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് മീഡിയവണിെൻറ ദൗത്യം. അതാണ് ഈ കാമ്പയിനിലും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. മീഡിയവണ്‍ ന്യൂസ് സ്റ്റുഡിയോയില്‍ നടന്ന ചടങ്ങില്‍ ചാനൽ സി.ഇ.ഒ എം. അബ്ദുല്‍ മജീദ്, ഡി.എം വിംസ് ആൻഡ് ആസ്റ്റര്‍ വയനാട് സ്പെഷാലിറ്റി ഹോസ്പിറ്റല്‍ ചീഫ് ഓപറേറ്റിങ് ഓഫിസർ ഡോ. ജയ്കിഷന്, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ കെ.ടി. ദേവാനന്ദ്, മീഡിയവണ്‍ സെയില്‍സ് ആൻഡ് മാര്‍ക്കറ്റിങ് ജി.എം സി. മാത്യു, സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി.എം. ഹര്ഷന് എന്നിവര്‍ പങ്കെടുത്തു. കാമ്പയിന് ജനുവരി 15ന് ആരംഭിക്കും.
ജീവിതശൈലീ രോഗങ്ങള്‍, തിരിച്ചുവരുന്ന രോഗങ്ങള്‍, അപകടചികിത്സ, കുട്ടികളുടെ രോഗങ്ങള്‍, പുനരധിവാസം, പുതുതലമുറ രോഗങ്ങള്‍ എന്നീ മേഖലകളിലെ പ്രശ്നങ്ങളും പ്രതിവിധികളും ചര്‍ച്ചചെയ്യുന്നതാണ് കാമ്പയിന്, 30 ദിവസത്തെ വാര്‍ത്ത പരമ്പര, വിവിധ ചികിത്സാരീതികളെ പരിചയപ്പെടുത്തുന്ന പ്രത്യേക ആരോഗ്യപരിപാടികള്‍, ടോക്ഷോ തുടങ്ങിയവ ഇതിെൻറ ഭാഗമായി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.