എഴുകോൺ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ കുഴഞ്ഞു വീണ് മരിച്ചു

കൊട്ടാരക്കര: എഴുകോൺ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പെരുമ്പുഴ ശ്രീമതി വിലാസത്തിൽ ശ്രീനിവാസൻ പിള്ള (49) കുഴഞ്ഞു വീണ് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച എഴുകോൺ സ്റ്റേഷനിലെ ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ സ്റ്റേഷൻ പടിക്കെട്ടിലാണ് എ.എസ്.ഐ കുഴഞ്ഞു വീണത്.

വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ അതീവ തിവ്രപരിചരണ വിഭാഗത്തിൽ വെന്‍റിലേറ്ററിൽ കഴിഞ്ഞു വരുകയായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതായി പൊലീസ് അറിയിച്ചു.

ഭാര്യ: പ്രീത (തിരുവനന്തപുരം പ്ലാനിങ് ബോർഡ്), മക്കൾ: ശ്രീലക്ഷ്മി (ഡിഗ്രി വിദ്യാർഥിനി), ഗായത്രി (ഒമ്പതാം ക്‌ളാസ് വിദ്യാർഥിനി).

Tags:    
News Summary - ASI at Ezhukone police station collapsed and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.