കോഴിക്കോട്: എ.ടി.എമ്മുകളിലൂെട പണം മാത്രമല്ല, വെള്ളവും ലഭിക്കുമെന്ന മാതൃക പരിചയപ്പെടുത്തുകയാണ് മലപ്പുറം, തൃപ്പനച്ചി എ.യു.പി സ്കൂളിലെ പ്രിനിലും അമൻ അഹ്മദും. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ കാര്യക്ഷമമായ കുടിവെള്ളവിതരണത്തിന് സോളാർ വാട്ടർ എ.ടി.എം സംവിധാനം ഉപയോഗപ്പെടുത്താമെന്നാണ് ഇവർ തങ്ങളുടെ മോഡലുകളിലൂടെ പരിചയപ്പെടുത്തുന്നത്. സോളാർ പാനൽ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് ഇൻവെർട്ടർ ഉപയോഗിച്ച് എ.സി വൈദ്യുതിയാക്കിയാണ് പമ്പ് പ്രവർത്തിപ്പിക്കുന്നത്. റേഡിയോ ഫ്രീക്വൻസി െഎഡൻറിഫിക്കേഷൻ കാർഡുള്ളവർക്ക് അതുപയോഗിച്ച് നിശ്ചിത വെള്ളം ഉപേയാഗിക്കാവുന്ന നൂതന രീതിയാണിത്. എ.ടി.എം കാർഡ് മാതൃകയിലുള്ള തിരിച്ചറിയൽ കാർഡുള്ളതിനാൽ ശുദ്ധജലം യഥാർഥ അവകാശികൾക്ക് കൃത്യമായി ലഭിക്കുമെന്നതാണ് വാട്ടർ എ.ടി.എമ്മിെൻറ സവിശേഷത. പൊതുടാപ്പുകൾക്കൊരു ബദൽകൂടിയാണിതെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കിത് വിജയകരമായി പരീക്ഷിക്കാമെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.