ആലപ്പുഴ: ആലപ്പുഴയിൽ മൂന്നിടങ്ങളിൽ എ.ടി.എം കവർച്ചശ്രമം. ചെങ്ങന്നൂരിൽ എ.ടി.എം തകർത്ത് 3.69 ലക്ഷം രൂപ കവർന്നപ്പോൾ രണ്ടിടങ്ങളിൽ ശ്രമം വിഫലമായി. മാവേലിക്കര -- കോഴഞ്ചേരി എം.കെ റോഡിൽ ചെങ്ങന്നൂർ ചെറിയനാട് പടനിലം ജങ്ഷനിലെ എസ്.ബി.ഐ എ.ടി.എം തകർത്താണ് പണം കവർന്നത്. ചേപ്പാട് രാമപുരം ഹൈസ്കൂൾ ജങ്ഷന് വടക്കും ദേശീയപാതയിൽ കഞ്ഞിക്കുഴിയിലുമുള്ള എ.ടി.എമ്മുകളിലാണ് കവർച്ചശ്രമം നടന്നത്.
എല്ലാം എസ്.ബി.െഎ എ.ടി.എമ്മുകളാണ്. മൂന്ന് സ്ഥലങ്ങളിലും മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് കൃത്യത്തിന് ശ്രമിച്ചത്. ചെങ്ങന്നൂരിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എം െമഷീെൻറ മുൻഭാഗം അറുത്തുമാറ്റി. തിങ്കളാഴ്ച രാത്രിയാണ് മൂന്നിടങ്ങളിലും കവർച്ചക്ക് ശ്രമം നടന്നത്.
ഒരേ സംഘം തന്നെയാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. ഏതാനും ദിവസമായി പണം നിറക്കാതിരുന്ന ചെങ്ങന്നൂരിരിലെ എ.ടി.എമ്മിൽ കഴിഞ്ഞ ശനിയാഴ്ചയാണ് 10 ലക്ഷം രൂപ നിറച്ചത്.
ചൊവ്വാഴ്ച രാവിലെ കെട്ടിട ഉടമ ചെമ്പകത്ത് മൂട്ടിൽ കുര്യൻ എ.ടി.എം കൗണ്ടറിെൻറ ഷട്ടർ പതിവിന് വിപരീതമായി അടച്ചിട്ടത് കണ്ടു. സംശയം തോന്നി എസ്.ബി.ഐ മാനേജരെയും പൊലീസിലും വിവരം അറിയിച്ചു. പ്രാഥമിക പരിശോധനയിൽ 3.69ലക്ഷം രൂപ നഷ്ടപ്പെെട്ടന്ന് കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.