കൊച്ചി: നടി ആക്രമിക്കെപ്പട്ട സംഭവത്തിൽ ദൃശ്യങ്ങൾ പകർത്തിയ മൊബൈലിനായി കായലിലും തെരച്ചിൽ. നിർണായക തെളിവായ മൊബൈൽ േഫാൺ ഗോശ്രീ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞുവെന്ന സുനിയുടെ മൊഴിയുെട അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. പൊലിസിെൻറ ആവശ്യപ്രകാരം നാവികസേനയാണ് കായലിൽ െതരച്ചിൽ നടത്തിയത്. എന്നാൽ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് തെരച്ചിൽ അവസാനിപ്പിച്ചു.
ഫോൺ കണ്ടെത്തുന്നതിനായി പൊലീസ് നെേട്ടാട്ടത്തിലാണ്. കണ്ടെത്താനായില്ലെങ്കിൽ കേസിന് തിരിച്ചടിയാകാൻ സാധ്യതയുണ്ട്. മൊബൈൽ ഉപേക്ഷിച്ചുവെന്നാണ് പൾസർ സുനി നൽകിയ മൊഴി.അയാൾ പറഞ്ഞതനുസരിച്ച് പലയിടങ്ങളിലും പൊലീസ് െമാബൈലിനായി തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. സുനി ഒടുവിൽ നൽകിയ മൊഴിയനുസരിച്ചാണ് ഇപ്പോൾ കായലിൽ മുങ്ങിത്തപ്പിയത്. സുനിയെയുംവിജേഷിനെയും ഗോശ്രീ പാലത്തിലെത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.
അതേസമയം, പ്രതികൾ യാത്ര ചെയ്ത സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാനും പൊലീസ് നീക്കം നടത്തുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ േഫാൺ കണ്ടെത്താൻ ഇതുസഹായിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ദൃശ്യങ്ങൾ ആർക്കെങ്കിലും കൈമാറിയോ അതോ പ്രതി പറയുന്നതുപോലെ ഉപേക്ഷിച്ചോ എന്നതു സംബന്ധിച്ച് തെളിവുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സുനി അഭിഭാഷകെൻറ കൈയിൽ നൽകിയ ഫോണിൽ ദൃശ്യങ്ങൾ ഉണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ദൃശ്യങ്ങൾ പകർത്തപ്പെട്ടിട്ടുണ്ടെന്ന സംശയവും പൊലീസിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.