ഉരുവച്ചാൽ: കണ്ണവത്ത് എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് മുഹമ്മദ് സലാഹുദ്ദീൻ വെട്ടേറ്റ് മരിച്ചതിനെ തുടർന്ന് ശിവപുരം പടുപാറ പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ സംഘർഷാവസ്ഥയുണ്ടായി. എസ്.ഡി.പി.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലാണ് സംഘർഷം നടന്നത്.
കരൂഞ്ഞിയിൽ നിർമാണത്തിലിരിക്കുന്ന ആർ.എസ്.എസ് ശിവപുരം ശാഖ കേന്ദ്രത്തിനുനേരെ ആക്രമണം നടന്നു. കെട്ടിടത്തിനകത്തെ കസേരകളും ടി.വിയും കാരംസ് ബോർഡും എസ്.ഡി.പി.ഐ പ്രവർത്തകർ തകർത്തതായി ബി.ജെ.പി മാലൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് എം. മോഹനെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം സംഭവത്തിൽ പ്രതിഷേധിച്ചു.
എസ്.ഡി.പി.ഐ പ്രവർത്തകെൻറ വീടിനു മുന്നിലെ റോഡിൽ ബോംെബറിഞ്ഞതായും ആരോപണമുണ്ട്. രാത്രിയിൽ പടുപാറ, കരൂഞ്ഞി പ്രദേശങ്ങളിൽ തുടരെ തുടരെ ബോംബ് സ്ഫോടന ശബ്ദങ്ങൾ കേട്ടതായി നാട്ടുകാർ പറഞ്ഞു. രാത്രിയിൽ തന്നെ കണ്ണൂർ ആംഡ് പൊലീസ് ബറ്റാലിയൻ സ്ഥലത്തെത്തി.
ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ, മാലൂർ എസ്.െഎ രജീഷ് തെരുവത്ത് പീടികയിൽ, സമീപ പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശിവപുരത്ത് സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.