അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

പാലക്കാട്​: അട്ടപ്പാടിയിൽ നാലു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ പന്ത്രണ്ടാമത്തെ ശിശുമരണമാണിത്.

സ്വർണ്ണഗദ്ദ ഊരിലെ ശിവകാമി -അയ്യപ്പൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്​. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ശിശു മരണങ്ങൾ അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടത്തറ ആശുപത്രി ഉപരോധിച്ചിരുന്നു.

Tags:    
News Summary - attapady infant deatth -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.