തിരുവനന്തപുരം: ജനുവരിയിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ സ്കൂൾതലത്തിൽ തയാറാക്കാൻ നിർദേശം. ഡിസംബർ 17 മുതൽ സ്കൂളിലെത്തുന്ന പത്ത്, പ്ലസ് ടു ക്ലാസുകളെടുക്കുന്ന അധ്യാപകർ ചേർന്ന് ഇതിനുള്ള പദ്ധതി തയാറാക്കണം. ഒരുസമയം വരേണ്ട കുട്ടികളുടെ എണ്ണം, അധ്യാപകരുടെ എണ്ണം, ലാബിെൻറ സൗകര്യം, വിദ്യാർഥികളെ വിവരം അറിയിക്കൽ, രക്ഷാകർത്താക്കളുടെ അനുമതി വാങ്ങൽ, സ്കൂളിൽ ഏർപ്പെടുത്തേണ്ട മറ്റ് ക്രമീകരണങ്ങൾ തുടങ്ങിയവ അധ്യാപകർ തയാറാക്കുന്ന പ്ലാനിൽ ഉൾപ്പെടുത്തണം.
ജനുവരി ആദ്യം മുതൽതന്നെ വിദ്യാർഥികളെ സ്കൂളിലെത്തിക്കുന്നതിെൻറ സാധ്യതയാണ് വിദ്യാഭ്യാസവകുപ്പ് പരിശോധിക്കുന്നത്. വിക്ടേഴ്സ് ചാനൽ വഴി ലഭിച്ച ഡിജിറ്റൽ ക്ലാസുകൾ എത്രത്തോളം വിദ്യാർഥികൾ ഗ്രഹിച്ചുവെന്നതിെൻറ പരിശോധന വിദ്യാർഥികൾ എത്തുന്ന മുറയ്ക്ക് നടത്തും. ഏപ്രിലിനകം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ നടത്താനാണ് ആലോചന. സി.ബി.എസ്.ഇ, െഎ.സി.എസ്.ഇ ബോർഡുകളുടെയും മറ്റ് സ്റ്റേറ്റ് ബോർഡുകളുടെയും തീരുമാനം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഡിസംബർ രണ്ടിന് സംസ്ഥാനങ്ങളുമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ കൂടിയാലോചന നടത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക. തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപന സാഹചര്യം ഇക്കാര്യങ്ങളിൽ നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.