പരപ്പനങ്ങാടി: മലമ്പുഴയിൽ ദൃശ്യം പകർത്തുന്നതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച മാതൃഭൂമി ന്യൂസ് കാമറാമാൻ എ.വി. മുകേഷിന് നാടിന്‍റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
രാവിലെ രണ്ടു മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ‘മാതൃഭൂമി’ക്കുവേണ്ടി എം.വി. ശ്രേയാംസ് കുമാർ, പി.വി. ചന്ദ്രൻ, പി.വി. നിധീഷ് എന്നിവരും കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നേതാക്കളും അന്തിമോപചാരം അർപ്പിച്ചു.
രാവിലെ പത്തോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അനുശോചന യോഗത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം.വി. വിനീത അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി നഗരസഭ ഉപാധ്യക്ഷ കെ. ഷഹർബാനു, സ്ഥിരംസമിതി ചെയർമാന്മാരായ പി.പി. ഷാഹുൽ ഹമീദ്, പി.വി. മുസ്തഫ, കൗൺസിലർമാരായ ടി. കാർത്തികേയൻ, പി. ജയദേവൻ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. എൻ. മുഹമ്മദ് ഹനീഫ, കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സെക്രട്ടറി എൻ. കിരൺ ബാബു, മാതൃഭൂമി ന്യൂസ് എഡിറ്റർ രാജീവ് ദേവരാജ്, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് സി.പി. ബിജു, മാധ്യമം പരപ്പനങ്ങാടി ലേഖകൻ ഹംസ കടവത്ത്, ഗിരീഷ് തോട്ടത്തിൽ, വരുൺ അമർനാഥ്, ഇഖ്ബാൽ പാലത്തിങ്ങൽ, സുചിത്രൻ അറോറ എന്നിവർ സംസാരിച്ചു. സി.വി. രാജീവ് സ്വാഗതവും സ്വാലിഹ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.