തിരുവനന്തപുരം: അയ്യങ്കാളി ജന്മദിനം പ്രവൃത്തിദിനമാക്കിയ സംസ്ഥാന ട്രഷറി വകുപ്പ് ഉച്ചയോടെ പട്ടിക വിഭാഗം ജീവനക്കാരെ അതിൽനിന്ന് ഒഴിവാക്കി ഉരുണ്ടുകളിച്ചു. വ്യാഴാഴ്ച ഇറക്കിയ ഉത്തരവിൽ എല്ലാ ജീവനക്കാരും നിർബന്ധമായും ഹാജരാകണമെന്നാണ് നിർദേശിച്ചത്. പട്ടിക വിഭാഗം ജീവനക്കാരെ അതിൽ പരിഗണിച്ചതേയില്ല. എല്ലാ ജീവനക്കാരും ഒാഫിസിലെത്തി ജോലി ആരംഭിക്കുകയും ചെയ്തു.
എന്നാൽ, ഉച്ചയോടെ പട്ടിക വിഭാഗ ജീവനക്കാരെ ജോലിക്ക് വരുന്നതിൽനിന്ന് ഒഴിവാക്കിയെന്ന പുതിയ ഉത്തരവിറക്കുകയായിരുന്നു. അപ്പോഴേക്കും എല്ലാവരും ജോലി ചെയ്യുകയായിരുന്നു. ഒന്നിച്ച് ജോലി ചെയ്യുന്ന ജീവനക്കാരിൽ പട്ടിക വിഭാഗക്കാരോട് ഇളവ് നൽകിയ കാര്യം അറിയിക്കേണ്ട സ്ഥിതിയിലായി ട്രഷറി ഒാഫിസർമാർ.
ശമ്പള-പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് അയ്യങ്കാളി ജന്മദിനം പ്രവൃത്തിദിനമാക്കാൻ ട്രഷറി വകുപ്പ് തീരുമാനിച്ചത്. സെർവർ പ്രശ്നങ്ങൾ മൂലം ബില്ലുകൾ പാസാക്കുന്നതിന് പ്രയാസം നേരിട്ടിരുന്നു. വിതരണം പൂർത്തിയാക്കാനാണ് 28ന് പ്രവൃത്തിദിനമാക്കിയത്. അയ്യങ്കാളി ജന്മദിനമാണെന്ന കാര്യം ആ ഉത്തരവിൽ പരാമർശമിച്ചതുപോലുമില്ല. വെള്ളിയാഴ്ച ട്രഷറികൾക്ക് സാധാരണ പ്രവൃത്തിദിനമായിരിക്കുമെന്ന് മാത്രമാണ് പറഞ്ഞത്.
സാധാരണ പ്രവൃത്തിദിനം പോലെ എല്ലാ ട്രഷറികളും വിജയകരമായി പ്രവർത്തിക്കണമെന്നും എല്ലാ ഇടപാടുകളും നടത്തണമെന്നും ട്രഷറി ഒാഫിസർമാർക്ക് ഡയറക്ടർ നിർദേശം നൽകി. ജാതി വിവേചനം അവസാനിപ്പിക്കാൻ പ്രവർത്തിച്ച മഹാെൻറ ജന്മദിനത്തിലാണ് ഇത് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.