വടകര: ഒന്നാംനിലയിൽ നിന്നു ബോധം നഷ്ടപ്പെട്ട് തലകീഴായി വീണയാൾക്ക് സമീപത്തുണ്ടായിരുന്ന യുവാവിെൻറ സമയോചിത ഇടപെടൽ രക്ഷയായി.
അത്ഭുതകരമായ രക്ഷപ്പെടുത്തലിെൻറ ദൃശ്യങ്ങൾ കണ്ടവരെല്ലാം യുവാവിനെ രക്ഷപ്പെടുത്തിയ കീഴൽ യു.പി സ്കൂളിനു സമീപത്തെ തയ്യിൽ മീത്തൽ ബാബുരാജിനെ(45) അഭിനന്ദിക്കുകയാണ്.
വടകര കേരള ബാങ്കിെൻറ ശാഖയിൽ ഊഴം കാത്തു നിൽക്കുകയായിരുന്ന അരൂർ സ്വദേശി ബിനു ആണ് ബോധം നഷ്ടപ്പെട്ട് ഒന്നാം നിലയിലെ അരമതിലിനു മുകളിലൂടെ താഴേക്ക് മറിഞ്ഞത്.
യുവാവിനു സമീപം നിൽക്കുകയായിരുന്ന ബാബുരാജ് അപകടം മനസിലാക്കി നൊടിയിടയിൽ അയാളുടെ കാലിൽ പിടിച്ചു. തുടർന്ന് സമീപത്തുണ്ടായിരുന്നവരും ബാങ്കിലുള്ളവരും ഓടിയെത്തി യുവാവിനെ വലിച്ചുകയറ്റുകയായിരുന്നു.
കാൽപാദത്തിൽ പിടികിട്ടിയില്ലായിരുന്നുവെങ്കിൽ യുവാവ് തലകീഴായി താഴെ വീഴുമായിരുന്നു.
ഗുരുതരമായ അപകടത്തിൽ നിന്നാണ് യുവാവ് രക്ഷപ്പെട്ടത്. സംഭവത്തിെൻറ വീഡിയോ ദൃശ്യം വൈറലായതോടെ നിരവധി പേരാണ് ബാബുരാജിനെ അഭിനന്ദമറിയിച്ചത്. ബാബുവും അപകടത്തിൽ പെട്ടയാളും ക്ഷേമനിധി തുക അടക്കാനാണ് ബാങ്കിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.