തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിെൻറ വാഹനാപകടമരണം സി.ബി.ഐ അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡ ി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാറിനെ അറിയിക്കും. സർക്കാറിന് എന്തു തീരുമാനവും കൈക്കൊള്ളാം. കേസുമായി ബന്ധപ്പെട് ട് ചില സാമ്പത്തിക ഇടപാടുകൾ കൂടിയുണ്ടെന്ന് ബാലഭാസ്കറിെൻറ കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. അക്കാര്യം കൂട ി പരിശോധിക്കണമെന്നും ഡി.ജി.പി ആവശ്യപ്പെടും. സി.ബി.െഎ അന്വേഷണ ആവശ്യം ചർച്ച ചെയ്യാൻ നിലവിൽ കേസ് അന്വേഷിക്കുന്ന ൈക്രെംബ്രാഞ്ച് സംഘത്തിെൻറ യോഗം ഡി.ജി.പി കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അന്വേഷണസംഘത്തിെൻറ വിശദീകരണത്തിെൻറ അടിസ്ഥാനത്തിലാണ് ഡി.ജി.പി തീരുമാനം കൈക്കൊണ്ടത്. ഇക്കാര്യം ഉടൻ മുഖ്യമന്ത്രിയെ അറിയിക്കും.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സി.ബി.െഎക്ക് വിടണമെന്നും ബാലഭാസ്കറിെൻറ പിതാവ് മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഡി.ജി.പിയുടെ നിലപാട് തേടിയതിനെതുടർന്നാണ് പ്രത്യേക യോഗം ചേർന്നത്. ബാലഭാസ്കറും മകളും കൊല്ലപ്പെട്ട വാഹനാപകടത്തില്‍ ദുരൂഹതയില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ ക്രൈംബ്രാഞ്ചിെൻറ നിലപാട്. ബാലഭാസ്കറിെൻറ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഡി.ജി.പിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്, കേസ് അന്വേഷിക്കുന്ന ഡിവൈ.എസ്.പി കെ. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് യോഗത്തില്‍ പങ്കെടുത്തത്.
ക്രൈംബ്രാഞ്ചിെൻറ ഇതുവരെയുള്ള അന്വേഷണത്തില്‍ ഡി.ജി.പി സംതൃപ്തി പ്രകടിപ്പിച്ചു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സി.ബി.ഐ അന്വേഷണത്തിൽ സർക്കാർ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമായിരുന്നു ഡി.ജി.പിക്ക്. ബാലഭാസ്കറിെൻറ കുടുംബം സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ സി.ബി.െഎതന്നെ കേസ് അന്വേഷിക്കെട്ടയെന്ന നിലപാട് ക്രൈംബ്രാഞ്ചും കൈക്കൊണ്ടു. ഇക്കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തിയുള്ള റിപ്പോർട്ടാകും ഡി.ജി.പി മുഖ്യമന്ത്രിക്ക് കൈമാറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.