ചാലക്കുടി: പ്രളയസമയത്ത് ശുചീകരണത്തിെൻറ മറവിൽ ബാങ്കിലെ ലോക്കറിൽ നിന്ന് കിലോ ക്കണക്കിന് സ്വർണം കടത്തിയ ബാങ്ക് ജീവനക്കാരനും സുരക്ഷ ജീവനക്കാരനും പിടിയിൽ. കഴി ഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടത്തിയ വാഹനപരിശോധനയിൽ 150 ഗ്രാം പിടികൂ ടിയതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ് പൊലീസ് ചാലക്കുടി ടൗൺ റെയിൽവേസ്റ്റേഷൻ റോഡിലെ യൂനിയൻ ബാങ്കിലെ വൻ കൊള്ള വെളിച്ചത്തുകൊണ്ടുവന്നത്. ഇതേത്തുടർന്ന് ബാങ്കിലെ ദിവസവേതന ജീവനക്കാരൻ തൃശൂർ ആറാട്ടുപുഴ നെരുവശ്ശേരി സ്വദേശി ഇട്ട്യാടത്ത് വീട്ടിൽ ശ്യാം (25) , സെക്യൂരിറ്റി ജീവനക്കാരൻ അഷ്ടമിച്ചിറ മാരേക്കാട് സ്വദേശി ഞാറ്റുവീട്ടിൽ ജിതിൻ (ജിത്തു -27) എന്നിവരെ ചാലക്കുടി സി.ഐ ജെ. മാത്യു, ചാലക്കുടി എസ്.ഐ സുധീഷ് കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം അറസ്റ്റ് ചെയ്തു.
പ്രളയ സമയത്ത് ചാലക്കുടി ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ബാങ്കുകളിലടക്കം പ്രവർത്തനം നിലച്ചിരുന്നു. പ്രളയക്കെടുതിക്ക് ശേഷം ബാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ശ്യാം ഇടപാടുകാർ പണയം വച്ച സ്വർണാഭരണങ്ങൾ മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയത്. ബാങ്കിലെ ഫർണീച്ചർ മാറ്റുന്ന സമയത്തും ഫയലുകൾ ഉണക്കി സൂക്ഷിക്കുന്ന സമയത്തും ബാങ്കിലെ മറ്റു ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് സ്വർണം പഴയ ഫയലുകൾക്ക് ഉള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. കൊണ്ടുപോയ സ്വർണം പലയിടങ്ങളിലായി പണയം വെച്ചു. പുറമെ എ.ടി.എമ്മിലെ സെക്യൂരിറ്റിയായി ജോലി ചെയ്തിരുന്ന ജിതിനെ സ്വാധീനിച്ച് അങ്കമാലിയിലെയും അഷ്ടമിച്ചിറയിലേയും ദേശസാത്കൃത ബാങ്കുകളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സ്വർണം പണയം വെപ്പിച്ചു.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി കെ.പി. വിജയകുമാരൻ ഐ.പി.എസിെൻറ നിർദേശാനുസരണം ശ്യാമിനെ ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് വിശദാംശം പുറത്തു വന്നത്. ചാലക്കുടി, അങ്കമാലി, ചേർപ്പ്, അഷ്ടമിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശ്യാമും, ജിതിനും പണയം െവച്ച മൂന്നു കിലോ സ്വർണം ചാലക്കുടി പൊലീസ് കണ്ടെടുത്തു. ശ്യാം വാങ്ങിയ രണ്ടു ഹോണ്ട സിവിക് കാറുകളും ഒരു ഇന്നോവ കാറും ഒരു ഫോക്സ് വാഗൻ പോളോ കാറും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.