കൊച്ചി: മുൻ മന്ത്രി കെ.എം. മാണി പ്രതിയായ ബാർ കോഴക്കേസ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിന് ഹൈകോടതി 45 ദിവസംകൂടി അനുവദിച്ചു. അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടുതല്‍ സമയം തേടിയതിനെത്തുടർന്നാണിത്.
തുടരേന്വഷണത്തിെൻറ പുരോഗതി റിപ്പോർട്ട് ബുധനാഴ്ച കേസ് പരിഗണിക്കവേ വിജിലൻസ് മുദ്രവെച്ച കവറിൽ കോടതിക്ക് സമർപ്പിച്ചു. ഇതിനൊപ്പമാണ് അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി തുടർന്നുള്ള 15 ദിവസത്തിനകം അന്തിമ റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച് നടപടി പൂർത്തിയാക്കാനാണ് നിർദേശം.
ബാര്‍ ലൈസന്‍സ് പുതുക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് രണ്ടുതവണ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവ് ലഭിച്ചില്ലെന്നും വീണ്ടും തുടരന്വേഷണം നടത്തുന്നത് അന്യായമായതിനാൽ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെ.എം. മാണി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്.
അന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കുന്നതിെന മാണിയുടെ അഭിഭാഷകന് എതിര്‍ത്തു.
എന്നാൽ, അന്വേഷണ പുരോഗതി റിപ്പോർട്ട് തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.