യുട്യൂബറെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്‌മി മാർച്ച് മൂന്നിന് ഹാജരാകണം

തിരുവനന്തപുരം: യുട്യൂബർ വിജയ് പി. നായരെ ആക്രമിച്ച കേസിൽ ഡബ്ബിങ് ആർട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്‌മി ഉൾ​െപ്പടെ മൂന്ന് പ്രതികളും മാർച്ച് മൂന്നിന് ഹാജരാകാൻ കോടതി സമൻസ് അയച്ചു. ബുധനാഴ്ച കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതികൾ ഹാജരായിരുന്നില്ല.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സ്‌ത്രീകൾക്കെതിരെ അശ്ലീല പരാമർശം പോസ്​റ്റ്​ ചെയ്‌ത വിജയ് പി. നായരെ മർദിച്ച കേസിലാണ് ഭാഗ്യലക്ഷ്‌മി, വെമ്പായം സ്വദേശിനി ദിയ സന, കണ്ണൂർ സ്വദേശി ശ്രീലക്ഷ്‌മി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പൊലീസ്​ കേസെടുത്തത്.

2020 സെപ്റ്റംബർ 26നായിരുന്നു സംഭവം. വിജയ്​ പി. നായർക്കെതിരെയും തമ്പാനൂർ പൊലീസ്​ കേസെടുത്തിരുന്നു. 

Tags:    
News Summary - Bhagyalakshmi is scheduled to appear on March 3 in YouTuber attacking case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.