ബിന്ദുകുമാര്‍ കൊലപാതകം: പ്രതി മുത്തുകുമാര്‍ റിമാന്‍ഡില്‍

ചങ്ങനാശ്ശേരി: ആലപ്പുഴ ആര്യാട് കിഴക്കേതയ്യില്‍ ബിന്ദുകുമാറിനെ (45) കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി മുത്തുകുമാറിനെ (53) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍നിന്ന് പിടിയിലായ പ്രതിയെ 15 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബിന്ദുകുമാറുമായുണ്ടായ കുടുംബപരവും സാമ്പത്തികപരവുമായ പ്രശ്നത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും കൊലപാതകം ആസൂത്രിതമാണെന്നും പൊലീസ് പറഞ്ഞു.

മുത്തുകുമാറും സംഘവും ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ബിന്ദുകുമാറിനെ കൊലപ്പെടുത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇതിന് മുന്നോടിയായി മുത്തുകുമാര്‍ മക്കളെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റുകയും സമീപത്തെ വീടുകളില്‍നിന്നും മണ്‍വെട്ടി, പാര തുടങ്ങിയവ കരുതിവെക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബിന്ദുകുമാറിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.കഴിഞ്ഞ മാസം 26നായിരുന്നു കേസിനാസ്പദമായ സംഭവം.

Tags:    
News Summary - Bindukumar murder: Accused Muthukumar remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.