കൊച്ചി: മുംബൈയിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന ബലാത്സംഗക്കേസ് ബ്ലാക്മെയിലിങ് ആണെന്ന് ബിനോയ ് കോടിയേരി. പരാതി നൽകിയ യുവതിയെ അറിയാം. പൊലീസിൽ നൽകിയിരിക്കുന്ന പരാതി വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പ്രത ികരിച്ചു.
യുവതി നാലു മാസം മുമ്പ് തനിക്കെതിരെ മറ്റൊരു പരാതി നൽകിയിരുന്നു. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണ് പീഡനക്കേസ്. കേസിനെ നിയമപരമായി നേരിടും. അഭിഭാഷകനുമായി സംസാരിച്ച് വിശദമായി പ്രതികരിക്കാമെന്നും ബിനോയ് പറഞ്ഞു.
ദുബൈയില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് ബിനോയിക്കെതിരെ പീഡനപരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബിനോയ് തന്നെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്നും എട്ടു വയസുള്ള കുട്ടിയുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു.
2009 മുതൽ ബിനോയ് പീഡിപ്പിച്ചെന്നും കുഞ്ഞുണ്ടായ ശേഷം പണം നൽകിയിരുന്നുവെന്നും പരാതിക്കാരി പറയുന്നു. 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ബിനോയ് വിവാഹിതനാണെന്ന് താൻ അറിഞ്ഞതോടെ ഭീഷണിപ്പെടുത്തൽ തുടങ്ങിയെന്നുമാണ് യുവതിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.