തിരുവനന്തപുരം/മുംബൈ: ബിനോയ് കോടിയേരിക്കെതിരായ മാനഭംഗ പരാതിയിൽ ഉറച്ചുനിൽ ക്കുന്നതായി യുവതി. തെൻറ പക്കൽ തെളിവുകളുണ്ടെന്നും കേസുമായി മുന്നോട്ടു പോകുമെന്നു ം അവർ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. ദുബൈയിലെ മുൻ ബാർ ഡാൻസറും ബിഹാർ സ്വദേശിയു മായ 33കാരിയാണ് മുംബൈ ഓഷിവാര പൊലീസിൽ ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്ന ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി ഏറെക്കാലം ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറഞ്ഞു. ഇവർ ഇപ്പോൾ മുംബൈ മിര റോഡിലാണ് താമസം. യുവതിയുടെ പരാതിപ്രകാരം വഞ്ചന, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് ബിനോയിക്കെതിരെ ചുമത്തിയതെന്ന് ഓഷിവാര പൊലീസ് അറിയിച്ചു. യുവതി ദുബൈയിൽ ബാർ ഡാൻസറായി ജോലി ചെയ്യുേമ്പാഴാണ് ബിനോയിയുമായി പരിചയത്തിലാകുന്നത്.
യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയ ബിനോയ് അവരോട് ജോലി ഉപേക്ഷിക്കാനും ആവശ്യപ്പെട്ടു. 2010ൽ അന്ധേരിയിൽ ഫ്ലാറ്റ് എടുത്ത് നൽകി. ബിനോയ് അവിടെ പതിവ് സന്ദർശകനായിരുന്നു. ഏറെക്കാലം സാമ്പത്തിക സഹായം നൽകിയിരുന്നു. ബിനോയ് വിവാഹിതനാണെന്ന് കഴിഞ്ഞ വർഷമാണ് മനസ്സിലാക്കിയതെന്നും അതോടെയാണ് ബന്ധം വഷളായതെന്നും പരാതിയിൽ പറയുന്നു. പിന്നീട് ബിനോയ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.