കണ്ണൂർ: ബിഹാർ യുവതിക്കെതിരെ ബിനോയ് കോടിയേരി കണ്ണൂർ െഎ.ജിക്ക് പരാതി നൽകിയത് ര ണ്ടുമാസം മുമ്പ്. ഏപ്രിൽ 12ന് കണ്ണൂർ റേഞ്ച് െഎ.ജിക്ക് നൽകിയ പരാതി തുടർനടപടികൾക് കായി കണ്ണൂർ എസ്.പിക്ക് കൈമാറി.
യുവതി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. തെളിവായി യുവതി ബിനോയിക്ക് അയച്ച കത്തിെൻറ പകർപ്പുമുണ്ടായിരുന്നു.
കുഞ്ഞിെൻറ സംരക്ഷണത്തിന് അഞ്ചുകോടി നൽകണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്. താനുമായുള്ള അടുപ്പം മുതലെടുത്ത് യുവതി പണം തട്ടാൻ ശ്രമിക്കുകയാണ് എന്ന വാദമാണ് പരാതിയിൽ ബിനോയ് കോടിയേരി ഉന്നയിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല. ഇവിടെ കേസെടുക്കുകയോ അന്വേഷിക്കുകയോ ചെയ്യേണ്ടതില്ല എന്നായിരുന്നു അന്ന് കണ്ണൂർ എസ്.പിയായിരുന്ന ജി. ശിവവിക്രമിെൻറ നിലപാട്.
പരാതിയിലെ കാര്യങ്ങൾ മുംബൈയിലും ഗൾഫിലും നടന്ന കാര്യങ്ങളാണ്. അതിനാൽ, അന്വേഷണത്തിന് പരിമിതികളുണ്ടെന്നും നിലപാടെടുത്തു. ഇക്കാര്യം െഎ.ജിയെ അറിയിച്ച് ബിനോയിയുടെ പരാതി മാറ്റിവെക്കുകയാണുണ്ടായത്.
പരാതിയിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ബിനോയ് കോടിയേരിയിൽനിന്ന് ഇടപെടലുണ്ടായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. യുവതി കേസുമായി രംഗത്തുവരുകയാണെങ്കിൽ പ്രതിരോധം എന്ന നിലക്കാണ് ബിനോയ് കോടിയേരി കണ്ണൂർ െഎ.ജിക്ക് പരാതി നൽകിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.