ന്യൂഡൽഹി: കോവിഡ് ദിനങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിലില്ലായ്മ വേതനം നൽകണമെന്ന് ബിനോയ് വിശ്വം എം.പി പാർലമെൻ്റിൽ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ഭൂരിപക്ഷം പേരും ജീവിതമാർഗം കാണാതെ കഴിയുകയാണ്. അവർ ജീവിക്കുകയല്ല, എങ്ങനെയോ കഴിഞ്ഞു കൂടുകയാണ്.
സ്വാതന്ത്ര്യത്തിൻ്റെ അമൃത കാലത്ത് ആ മനുഷ്യരെ സർക്കാർ കാണാതിരുന്നു കൂടാ. അവരുടെ കൃത്യം കണക്ക് പോലും ആർക്കും അറിയില്ല. ഇതേപ്പറ്റി പഠിക്കാനും 4 മാസങ്ങൾക്കുള്ളിൽ തൊഴിലില്ലായ്മ വേതനം അടക്കമുള്ള സഹായ പദ്ധതികൾ ആവിഷ്ക്കരിക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.